കൊച്ചി: വിജിലന്‍സ് മുന്‍ ഡയറക്ടര്‍ ജേക്കബ് തോമസിനെതിരായ കോടതിയലക്ഷ്യ നടപടികൾ സുപ്രീംകോടതി സ്റ്റേ ചെയ്തത് നേരിട്ട് ഹാജരാകാൻ ഹൈകോടതി സമയം നീട്ടി നൽകിയതിന് പിന്നാലെ. വിജിലൻസ് കമീഷണർക്ക് പരാതി നൽകിയപ്പോൾ രണ്ട് സിറ്റിങ് ജഡ്ജിമാര്‍ക്കും ലോകായുക്തക്കുമെതിരെ ആരോപണമുന്നയിച്ചത് ചൂണ്ടിക്കാട്ടി ബി.എച്ച്. മൻസൂർ ഹൈേകാടതിക്ക് നൽകിയ പരാതിയാണ് കോടതിയലക്ഷ്യ നടപടിക്ക് തുടക്കം കുറിച്ചത്. തുടർന്നാണ് ജേക്കബ് തോമസ് ഏപ്രിൽ രണ്ടിന് നേരിട്ട് വിശദീകരണം നൽകാൻ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടത്. ഇതിനെതിരെയാണ് സുപ്രീംേകാടതിയെ സമീപിച്ചത്.
കേസുമായി ബന്ധപ്പെട്ട് ഡൽഹിയിലായതിനാൽ തിങ്കളാഴ്ച ഹാജരാകാനാകില്ലെന്നും സമയം നീട്ടി നൽകണമെന്നും ജേക്കബ് തോമസിെൻറ അഭിഭാഷകൻ ൈഹകോടതിയെ അറിയിച്ചു. തുടർന്നാണ് ഏപ്രിൽ ഒമ്പതിന് ഹാജരാകാൻ നിർദേശിച്ചത്. കേന്ദ്ര വിജിലൻസ് കമീഷണർക്ക് നൽകിയ പരാതിയിൽ വിധി പറഞ്ഞതിെൻറ പേരിൽ ജഡ്‌ജിമാർക്കെതിരെ ആരോപണം ഉന്നയിക്കുന്നത് കോടതിയലക്ഷ്യമാെണന്നാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയത്. രണ്ട് ഹൈകോടതി ജഡ്ജിമാർ തനിക്കെതിരെ വിധികള്‍ പുറപ്പെടുവിക്കുകയാണെന്നും അന്വേഷിക്കണമെന്നും ചീഫ് സെക്രട്ടറി മുഖേന കേന്ദ്ര വിജിലന്‍സ് കമീഷന് ജേക്കബ് തോമസ് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.