തിരുവനന്തപുരം: ‘സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതി അറിയാത്ത പൊലീസ് മേധാവിയോ? ഡി.ജി.പിയെ വിമർശിച്ച് ശിപാർശ തള്ളി ആഭ്യന്തരവകുപ്പ്. സംസ്ഥാന പൊലീസിൽ 40 അധിക തസ്തികകൾ സൃഷ്ടിക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി ലോക്നാഥ് ബെഹ്റ സമർപ്പിച്ച ശിപാർശ അതേ വേഗത്തിൽ തന്നെ ആഭ്യന്തരവകുപ്പ് തള്ളി. ശിപാർശ മുഖ്യമന്ത്രി പിണറായി വിജയെൻറ ശ്രദ്ധയിൽേപാലും പെടുത്താതെയാണ് ആഭ്യന്തരവകുപ്പിെൻറ നടപടി. നാല് നിയമോപദേശകരെ നിയമിക്കണമെന്ന വിജിലൻസിെൻറ ആവശ്യം ദിവസങ്ങൾക്ക് മുമ്പ് ധനവകുപ്പ് തള്ളിയിരുന്നു.
സംസ്ഥാന പൊലീസിെൻറ പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നതിന് പുതിയ എസ്.പി തസ്തികകൾ സൃഷ്ടിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ശിപാർശയാണ് ഡി.ജി.പി സമർപ്പിച്ചിരുന്നത്. േനാൺ കാഡർ െഎ.പി.എസ് ഉദ്യോഗസ്ഥരെ കൂടുതൽ ലക്ഷ്യം െവച്ചുള്ള തസ്തികകളായിരുന്നു ഇത്. സ്ഥാനക്കയറ്റം നൽകുന്നതിലെ ബുദ്ധിമുട്ടുകൾക്ക് ഇതുമൂലം പരിഹാരം കാണാനാകുമെന്നും ഇത് സർക്കാറിന് സാമ്പത്തികപ്രശ്നം സൃഷ്ടിക്കില്ലെന്നും ഡി.ജി.പി വ്യക്തമാക്കിയിരുന്നു. എന്നാൽ, ന്യായീകരണങ്ങളൊന്നും അംഗീകരിക്കാതെയാണ് ആഭ്യന്തരവകുപ്പ് ഫയൽ മടക്കിയത്.
സ്ഥാനക്കയറ്റത്തിനുള്ള തടസ്സം നീക്കാനാണ് പുതിയ തസ്തിക എന്ന ഡി.ജി.പിയുടെ വിശദീകരണത്തിനെയും ആഭ്യന്തരവകുപ്പ് ഖണ്ഡിക്കുന്നു. സ്ഥാനക്കയറ്റമല്ല മറിച്ച്, ജനസേവനം മുൻനിര്‍ത്തിയാണ് പുതിയ തസ്തികകളുണ്ടാകേണ്ടതെന്നും ആഭ്യന്തരവകുപ്പ് ഡി.ജി.പിയെ ഓർമിപ്പിച്ചിട്ടുണ്ട്. പുതിയ തസ്തികകൾ സൃഷ്ടിക്കപ്പെട്ടാൽ എസ്.ഐയായി സര്വിസിലെത്തുന്ന ഉദ്യോഗസ്ഥന് എസ്.പിയായി വിരമിക്കാമെന്ന ന്യായീകരണമാണ് ഡി.ജി.പി മുന്നോട്ടുെവച്ചിരുന്നത്. പൊലീസ് സംഘടനകളുടെ സമ്മർദത്തെതുടർന്നായിരുന്നു ഡി.ജി.പി ഇത്തരമൊരു ശിപാർശ സമർപ്പിച്ചതെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.