മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണം- കെ.യു.ഡബ്ല്യു.ജെ

തിരുവനന്തപുരം: മാധ്യമ പ്രവർത്തകയോട് മോശമായി പ്രതികരിച്ച ധർമജൻ ബോൾഗാട്ടി മാപ്പ് പറയണമെന്ന് പത്രവർത്തക യൂനിയൻ( കെ.യു.ഡബ്ല്യു.ജെ). ചാനൽ പ്രതികരണത്തിനിടയിൽ ചോദ്യം ചോദിച്ച മാധ്യമ പ്രവർത്തകയോട് മാന്യത വിട്ട് മോശമായി സംസാരിച്ച നടൻ ധർമജൻ ബോൾഗാട്ടിയുടെ നടപടിയെ ശക്തമായി അപലപിക്കുന്നു. ന്യൂസ് 18 കേരളം ചാനലിലെ മാധ്യമ പ്രവർത്തക അപർണ കുറുപ്പിനോടാണ് ലൈവ് ടെലിഫോൺ പ്രതികരണത്തിൽ ധർമജൻ മോശമായി പ്രതികരിച്ചത്.

രാഷ്ട്രീയ പ്രവർത്തകൻ കൂടിയായ ധർമജൻ തെറ്റ് അംഗീകരിച്ച് പരസ്യമായി മാപ്പ് പറയണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ സംസ്ഥാന പ്രസിഡന്റ് എം.വി. വിനീതയും ജനറൽ സെക്രട്ടറി ആർ.കിരൺ ബാബുവും ആവശ്യപ്പെട്ടു.

News Summary - Dharmajan Bolgatti should apologize for reacting badly to a journalist - K.U.W.J

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.