എം. സുകുമാരൻ ഫൗണ്ടേഷന് മൂന്ന് ലക്ഷം രൂപ അനുവദിച്ചുതിരുവനന്തപുരം: കൈതമുക്ക് സ്ഥിതി ചെയുന്ന എം. സുകുമാരൻ ഫൗണ്ടേഷന് പുരസ്‌കാര സമർപ്പണം, അനുസ്മരണായോഗം തുടങ്ങിയ പരിപാടികൾക്കായി സർക്കാർ മൂന്ന് ലക്ഷം രൂപ അനുവദിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടറുടെ ശിപാർശ പ്രകാരമാണ് തുക അനുവദിച്ചത്.
തുക സ്പെഷ്യൽ ട്രഷറി സേവിങ്സ് ബാങ്ക് അക്കൗണ്ട് നമ്പറിൽ ഓൺലൈൻ മുഖേന ട്രാൻസ്ഫർ ക്രെഡിറ്റ് ചെയ്യുന്നതിനുള്ള നടപടി ഡി.ഡി.ഒ ആയ സാംസ്കാരിക വകുപ്പ് ഡയറക്ടറേറ്റിലെ അഡ്മിനിസ്ട്രേറ്റീവ് അക്കൗണ്ട്സ് ഓഫീസർ സ്വീകരിക്കണം. അതിനാവശ്യമായ അനുബന്ധ വിശദാംശങ്ങൾ സ്ഥാപന സെക്രട്ടറി സാംസ്കാരിക വകുപ്പ് ഡയറക്ടർക്ക് ലഭ്യമാക്കണെന്നും ഉത്തരവിൽ പറയുന്നു.
തുക കൈപ്പറ്റി മൂന്ന് മാസത്തിനകം സ്ഥാപനസെക്രട്ടറി ധനവിനിയോഗ സർട്ടിഫിക്കറ്റ് സർക്കാരിനും അക്കൗണ്ടന്റ് ജനറലിനും സാംസ്കാരിക വകുപ്പ് ഡയറക്ടർക്കും സമർപ്പിക്കണം. ശേഷക്രിയ മുതൽ മുതൽ ജനിതകം വരെയുള്ള രചനകളിലൂടെ മലയാള ചെറുകഥ ലോകത്തിന് പുതിയൊരു രാഷ്ട്രീയ ദിശാബോധം നൽകിയ എഴുത്തുകരാനാണ് എം. സുകുമാരൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.