വിനോദസഞ്ചാര പ്രവർത്തനങ്ങൾ മനുഷ്യ -വന്യജീവി സംഘർഷം വർധിപ്പിക്കുന്നുവെന്ന് റിപ്പോർട്ട്

കോഴിക്കോട് :വിനോദസഞ്ചാര പ്രവർത്തനങ്ങൾ മനുഷ്യ -വന്യജീവി സംഘർഷം വർധിപ്പിക്കുന്നുവെന്ന് സി.എ.ജി റിപ്പോർട്ട്. വനങ്ങൾക്ക് സമീപമുള്ള ചില പ്രദേശങ്ങളിലെ വിനോദസഞ്ചാര പ്രവർത്തനങ്ങൾ മനുഷ്യ-വന്യജീവി സംഘർഷങ്ങൾ വർധിക്കുന്നതിന് കാരണമായെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. ഉദാഹരണത്തിന്, വർധിച്ച വിനോദസഞ്ചാര പ്രവർത്തനങ്ങൾ കാരണം ആനയിറങ്കലിലും ഇടുക്കിയുടെ സമീപ പ്രദേശങ്ങളിലും മനുഷ്യ-വന്യജീവി സംഘർഷങ്ങളിൽ വർനവുണ്ടായിയെന്നും റിപ്പോർട്ട് പറയുന്നു.

2021 ജനുവരിയിൽ മേപ്പാടിയിൽ, വനാതിർത്തിയിലെ കൂടാരത്തിൽ താമസിച്ചിരുന്ന ഒരു വനിതാ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. മുത്തങ്ങ റേഞ്ചിലെ കുമിഴിയിലെ റിസോർട്ടുകളിൽ വിനോദസഞ്ചാരികൾ വലിയ ശബ്ദമുണ്ടാക്കിയും വേട്ടയാടിയും വന്യമൃഗങ്ങളെ ശല്യപ്പെടുത്തുന്നതായി റിപ്പോർട്ടുണ്ട്. ടൂറിസം വകുപ്പുമായി സഹകരിച്ച് ടൂറിസം സംരംഭങ്ങൾ ഉത്തരവാദിത്തത്തോടെ നടപ്പാക്കാൻ ടൂറിസ്‌റ്റ് റിസോർട്ട് നടത്തിപ്പുകാർക്കും വനാതിർത്തി പ്രദേശങ്ങളിൽ താമസിക്കുന്ന വിനോദസഞ്ചാരികൾക്കും വനം വകുപ്പ് നിർദേശങ്ങൾ നൽകിയിട്ടില്ല.

വനമേഖലക്ക് പുറത്തുള്ള വിനോദസഞ്ചാരം കൈകാര്യം ചെയ്യുന്നത് ടൂറിസം വകുപ്പാണ്. ഉചിതമായ പഠനങ്ങൾക്ക് ശേഷം ബന്ധപ്പെട്ട പ്രദേശങ്ങളിലെ വന്യജീവി-വന്യമൃഗങ്ങളുടെ സംരക്ഷണത്തിന് അഭികാമ്യമായ നടപടികൾ സ്വീകരിക്കണം. ആവശ്യമായ മാർഗനിർദേശം പരിഗണിക്കുകയും പുറപ്പെടുവിക്കുകയും ചെയ്യണം.

മനുഷ്യ വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് റവന്യൂ ടൂറിസം മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും ഏകോപനം ആവശ്യമാണ്. സംസ്ഥാനത്ത് ഈ ഏകോപനം പലപ്പോഴും നടക്കുന്നില്ല റവന്യൂ വകുപ്പ് മറയൂർ ഡിവിഷനിലെ 192 ഹെക്ടർ വനഭൂമി പദവി 1993 മുതൽ റീസർവേയുടെ അടിസ്ഥാനത്തിൽ റവന്യൂഭൂമിയായി റവന്യൂ വകുപ്പ് പരിഷ്കരിച്ചു.

വനം വകുപ്പി ന്റെ രേഖകൾ പ്രകാരം 11524 ചതുരശ്ര കിലോമീറ്റർ സംസ്ഥാന വിസ്തീർണത്തിന്റെ 29.66 ശതമാനം വനമാണ്. ഈ സ്ഥലത്തിൻറെ 21 ശതമാനം 2513 ചതുര കിലോമീറ്റർ വനേതര ആവശ്യങ്ങൾക്കായി മാറ്റിയതായി കണ്ടെത്തി. ഇത് വന്യജീവികളുടെ ആവാസവ്യവസ്ഥക്ക് അനുയോജ്യമല്ലാതായി. ഈ വനഭൂമിയിൽ പലയിടത്തും റവന്യൂ വകുപ്പ് പട്ടയം നൽകിയിട്ടുണ്ട്.

വനഭൂമി കൈയേറ്റം പൊതുവേ വനത്തിന് സമീപമുള്ള പ്രദേശങ്ങളിലാണ് നടക്കുന്നത്. വനാതിർത്തി പ്രദേശങ്ങളിൽ റിസർവേ നടത്തുമ്പോഴും പട്ടയം നൽകുമ്പോഴും വകുപ്പുകൾ തമ്മിൽ വേണ്ടത്ര കൂടിയാലോചനകൾ നടത്താത്തത് ദീർഘകാല തർക്കങ്ങളിലേക്ക് നയിക്കുന്നു. ഇത് വനഭൂമി ശോഷിക്കുന്നതിനെ ഇടയാക്കുന്നു. കൈയേറ്റക്കാരെ കണ്ടെത്തുന്നതിലും ഒഴിപ്പിക്കുന്നതിലുമുള്ള ഏകോപനം ഇല്ലായ്മ വന്യജീവികളുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നു. സംസ്ഥാനത്തെ മനുഷ്യ വന്യജീവി സംഘർഷത്തിന്റെ സ്ഥിതി കൂടുതൽ വഷളാക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു.

മനുഷ്യ-വന്യജീവി സംഘർഷങ്ങൾ തടയുന്നതിനും ലഘൂകരിക്കുന്നതിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സജീവ പങ്കാളിത്തം ആവശ്യമാണ്. വനാതിർത്തി പ്രദേശങ്ങളിൽ മാലിന്യം തള്ളുന്നത് കാട്ടുപന്നികളും കുരങ്ങുകളും ജനവാസ കേന്ദ്രങ്ങളിലേക്ക് മനുഷ്യ-വന്യജീവി കാരണങ്ങളിലൊന്നാണ്. അതിക്രമിച്ച് കയറുന്നതിനും സംഘർഷത്തിലേക്ക് നയിക്കുന്നതിനുമുള്ള മാലിന്യങ്ങൾ സമയബന്ധിതമായി അതുവഴി പ്രധാന നീക്കം ചെയ്യുന്നതിനായി തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളുമായുള്ള ഏകോപനം വന്യമ്യഗങ്ങളുടെ ജനവാസ കേന്ദ്രങ്ങളിലേക്കുള്ള കടന്നുകയറ്റം കുറക്കുമെന്നും റിപ്പോർട്ട് വ്യക്തമാക്കി. 

Tags:    
News Summary - Report: Tourism activities increase human-wildlife interaction

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.