ഇതിലുംഭേദം ആ റിപ്പോർട്ട് കത്തിച്ചുകളയുകയായിരുന്നു -ഷാഫി പറമ്പിൽ എം.പി

കണ്ണൂർ: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഇരയോടൊപ്പമാണെന്ന് പറയുന്ന സർക്കാർ വേട്ടക്കാരനൊപ്പം വേട്ടയാടുകയാണെന്ന് ഷാഫി പറമ്പിൽ എം.പി. കണ്ണൂരിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹേമ കമ്മിറ്റി റിപ്പോർട്ട് ഒട്ടും ഗൗരവത്തിലെടുക്കാത്തത് ഈ സർക്കാറാണ്. സിനിമ കോൺക്ലേവ് ചലച്ചിത്ര നയരൂപവത്കരണ സമിതിയിൽ ആരോപണ വിധേയനായ മുകേഷ് തുടരുന്നിടത്തോളം സർക്കാർ നയം വ്യക്തമാണ്. ഇതിലുംഭേദം ആ റിപ്പോർട്ട് കത്തിച്ചുകളയുകയായിരുന്നു. സർക്കാറാണ് ഒന്നാം പ്രതി. അന്വേഷണം നടത്താതെ കുറ്റംചെയ്താൽ നടപടിയെന്ന് പറഞ്ഞിട്ട് എന്തു കാര്യം. നടപടിയെടുക്കേണ്ട സർക്കാർ സംവിധാനങ്ങൾ നോക്കുകുത്തിയാണ്.

അന്വേഷിക്കാതെ ആരോപണങ്ങൾ സ്വയം തെളിയുമെന്നാണ് സർക്കാറിന്റെ ഭാവം. മന്ത്രി സജി ചെറിയാനാണ് ആദ്യം സ്ഥാനമൊഴിയേണ്ടത്. സ്ത്രീസുരക്ഷ പ്രചാരണ പരസ്യത്തിനായി സർക്കാർ ചെലവഴിച്ച പണം സി.പി.എം പൊതുഖജനാവിലേക്ക് തിരിച്ചടക്കണം. വിലങ്ങാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്കായി യാതൊരു ഇടപെടലും ഉണ്ടായിട്ടില്ലെന്നും എല്ലാം നഷ്ടമായവർക്ക് പ്രാഥമിക സഹായംപോലും നൽകിയില്ലെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

Tags:    
News Summary - Hema Committee Report: shafi parambil against govt

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.