കൊച്ചി: ‘അമ്മ’ക്ക് ഫണ്ടുണ്ടാക്കാൻ മോഹൻലാലും മമ്മൂട്ടിയും വേണമെന്നും അല്ലാതെ ഒരുത്തൻ വിചാരിച്ചാലും നടക്കില്ലെന്നും നടൻ ധർമ്മജൻ ബോൾഗാട്ടി.
സ്വകാര്യ ചാനലിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘അമ്മ’ക്ക് പ്രവർത്തന ചിലവിലേക്കായി മൂന്നുകോടി രൂപ എന്നെ വെച്ച് കിട്ടില്ല. സംഘടനക്ക് പൈസ വേണം. നേതൃത്വത്തിൽ പുതിയ ആൾക്കാർ വന്നാൽ മികച്ച രീതിയിൽ കൊണ്ടു പോയാൽ നല്ലതാണ്. പൃഥ്വി രാജിനെപറ്റി ചോദിച്ചപ്പോൾ അദ്ദേഹത്തെകുറിച്ച് പച്ചക്കു പറയേണ്ടിവരുമെന്നും ധർമ്മജൻ പറഞ്ഞു. വർഷത്തിലൊരിക്കലാണ് മീറ്റിങ് നടക്കുക.
അതിനു വരിക എന്നത് വളരെ പ്രധാനമാണ്. ആരോപണ വിധേയരോടൊപ്പം മുഴുവൻ കമ്മിറ്റിയും രാജിവെച്ചത് നല്ല കാര്യമാണ്. അമ്മയിൽ നിന്ന് അഞ്ചുപൈസ പോലും വാങ്ങാത്ത ഒരാളാണ് ഞാൻ. ദിലീപിനെ പുറത്താക്കിയപ്പോൾ തന്നെ സംഘടനയിൽനിന്ന് പോരണമെന്ന് വിചാരിച്ചിരുന്നു.
ചിലപ്പോൾ സംഘടനയിൽ നിന്ന് കൊണ്ട് പോരാടും. അല്ലെങ്കിൽ അടുത്തു തന്നെ ‘അമ്മ’യിൽനിന്ന് പുറത്ത് പോരുമെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ സുരക്ഷ എല്ലാ മേഖലയിലും വേണം. യുവ നടന്മാർ വന്നാലും അമ്മ നന്നായി പോകും. ലാലേട്ടൻ മാറിയാൽ കുഞ്ചാക്കോ ബോബൻ വരണം. പേരു ദോഷം കേൾപ്പിക്കാത്ത നടനാണ് അദ്ദേഹം. പണത്തിന്റെ പേരിലുള്ള ഭീഷണിപ്പെടുത്തൽ ഉണ്ട് എന്ന് മുകേഷ് പറഞ്ഞത് സത്യമാണെന്നും ധർമ്മജൻ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.