ധീരജ് വധം; പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്​ സുരക്ഷ വർധിപ്പിച്ചു

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ്​ വി.ഡി സതീശന്​ സുരക്ഷ വർധിപ്പിച്ചു. സംസ്ഥാനത്തെ ക്രമസമാധാന സാഹചര്യം പരിഗണിച്ചാണ്​ നടപടി. പ്രദേശിക പരിപാടികൾക്ക്​ ഉൾ​പ്പടെ എസ്​കോർട്ട്​ സംവിധാനം നൽകാനും ജില്ലാ പൊലീസ്​ മേധാവികൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​.

ഇടുക്കിയിൽ എസ്.എഫ്.ഐ പ്രവർത്തകനായ ധീരജിനെ യൂത്ത കോൺഗ്രസ്​ നേതാക്കളായ നിഖിൽ പൈലി, ജെറിൻ ജോജോ എന്നിവർ ചേർന്ന്​ കുത്തിക്കൊന്ന സംഭവവുമായി ബന്ധപ്പെട്ട്​ സംസ്ഥാനത്തുടനീളം അക്രമ സംഭവങ്ങൾ നടക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് സുരക്ഷ ഉറപ്പാക്കാൻ ഡി.ജി.പി നിർദേശം നൽകിയത്.

അതേസമയം, സുരക്ഷ വർധിപ്പിക്കണമെന്ന് ഇൻറലിജൻസ് മുന്നറിയിപ്പുണ്ടായിരുന്നു. കണ്ണൂർ ജില്ലയിൽ പൊലീസി​െൻറ ജാഗ്രതാ നിർദേശവുമുണ്ട്​. അതേസമയം, കഴിഞ്ഞ ദിവസം കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരനും സുരക്ഷയൊരുക്കിയിരുന്നു. 

Tags:    
News Summary - Dheeraj murder Opposition leader VD Satheesan has been given extra security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.