തൊടുപുഴ: ഇടുക്കി എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന ധീരജ് രാജേന്ദ്രന്റെ കൊലപാതകക്കേസിൽ വിചാരണ നടപടികള്‍ ഉടൻ ആരംഭിക്കും. ഫോറൻസിക്, ഡി.എന്‍.എ പരിശോധനാഫലങ്ങള്‍ കിട്ടുന്നമുറക്കാകും തൊടുപുഴ മുട്ടം ഡിസ്ട്രിക്ട് ആന്‍ഡ് സെഷൻസ് കോടതിയില്‍ വിചാരണ തുടങ്ങുക.
ഇതിന്റെ ഭാഗമായി സാക്ഷിവിസ്താരം ഷെഡ്യൂള്‍ ചെയ്യാൻ നിഖില്‍ പൈലി അടക്കം എട്ട് പ്രതികളെ ബുധനാഴ്ച കോടതിയിലേക്ക് വിളിപ്പിച്ചിരുന്നു.
എന്നാല്‍ ഫോറന്‍സിക് പരിശോധന ഫലങ്ങള്‍ ലഭ്യമാകാത്തതിനാല്‍ സാക്ഷിവിസ്താരം ചെയ്യാനായില്ല. 2022 ഏപ്രിലില്‍ സമര്‍പ്പിച്ച കുറ്റപത്രം പ്രതികളെ നേരത്തേ വായിച്ചുകേള്‍പ്പിച്ചിരുന്നു. ചുമത്തിയിരിക്കുന്ന കുറ്റങ്ങള്‍ പ്രതികള്‍ നിഷേധിച്ചതോടെയാണ് വിചാരണയിലേക്ക് കടക്കുന്നത്. അയ്യായിരത്തോളം പേജ് വരുന്ന കുറ്റപത്രമാണ് സമര്‍പ്പിച്ചിട്ടുള്ളത്.
പ്രതികളെല്ലാവരും ജാമ്യത്തിലാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സുരേഷ് ബാബു തോമസ്, അഡ്വ. മനോജ് കെ. മാത്യു എന്നിവര്‍ ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.