സംസ്ഥാനത്ത് കോവിഡ് നിയന്ത്രണങ്ങൾ ലഘൂകരിച്ചപ്പോൾ സർക്കാർ കൊണ്ടുവന്ന പ്രധാന നിർദേശമായിരുന്നു കടയിൽ പോകാൻ വാക്സിനേഷൻ സർട്ടിഫിക്കറ്റോ ആർ.ടി.പി.സി.ആർ ഫലമോ വേണമെന്നത്. ഇതിനെതിരെ വ്യാപക വിമർശനം ഉയർന്നെങ്കിലും ഈ നിർദേശം പിൻവലിക്കാൻ സർക്കാർ തയാറായിട്ടില്ല. സംസ്ഥാനത്തെ ഭൂരിഭാഗം പേർക്കും വാക്സിൻ ലഭിച്ചിട്ടില്ല എന്നതാണ് വിമർശനത്തിന്‍റെ കാതൽ.
അതേസമയം, ഇനി വാക്സിൻ ലഭിച്ചവർ കടയിൽ പോകുേമ്പാൾ സർട്ടിഫിക്കറ്റ് എടുക്കാൻ മറന്നാൽ അതിന് ഉടനടി പരിഹാരം കാണാനാകും. കേന്ദ്ര സർക്കാർ സജ്ജീകരിച്ച നമ്പറിലേക്ക് വാട്ട്സ്ആപ്പ് സന്ദേശമയച്ചാൽ നിമിഷങ്ങൾക്കുള്ളിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് പി.ഡി.എഫായി ലഭിക്കും.
കേന്ദ്ര ഐ.ടി വകുപ്പിന് കീഴിലെ 'MyGov Corona Helpdesk' എന്ന സംവിധാനത്തിലൂടെയാണിത്. കോവിൻ പോർട്ടലിൽ രജിസ്റ്റർ ചെയ്ത നമ്പറിലെ വാട്ട്സ്ആപ്പ് അക്കൗണ്ടിൽ മാത്രമാണ് ഈ സേവനം ലഭ്യമാവുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.