തിരുവനന്തപുരം: ഉരുൾപൊട്ടലിൽ നിരവധിപേർ മരിച്ച രാജമലയിലെ കാഴ്ചകൾ ഹൃദയഭേദകമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഒറ്റയടിക്ക് ഇല്ലാതായിപ്പോയവരുടെ മൃതദേഹങ്ങള്‍ ഒന്നിച്ച് സംസ്കരിക്കുകയാണ്.
വെള്ളിയാഴ്ച കണ്ടെത്തിയ 15 മൃതദേഹങ്ങള്‍ക്ക് പുറമെ ഇന്നലെ 11 പേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തിട്ടുണ്ട്. അതില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞിട്ടില്ല. 78 പേരാണ് ദുരന്തത്തില്‍പെട്ടത്. 12 പേരെ രക്ഷപ്പെടുത്താനായി.
ബാക്കിയുള്ളവരെ കണ്ടെത്തുന്നതിന് കഠിന പരിശ്രമം തുടരുകയാണെന്നും മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാജമലയിലും വിമാനദുരന്തത്തിലും മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകിയതിൽ വേർതിരിവിെൻറ കാര്യമില്ലെന്നും രാജമലയിൽ പോകാതിരുന്നത് പ്രതികൂല കാലാവസ്ഥ കാരണമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.
പ്രകൃതിദുരന്തത്തില്‍ സര്‍വതും നഷ്ടപ്പെട്ടുപോയവരെ സംരക്ഷിക്കാനും ആ കുടുംബങ്ങള്‍ക്ക് തുടര്‍ന്നുള്ള ജീവിതത്തില്‍ അത്താണിയാവാനും സര്‍ക്കാര്‍ ഒപ്പമുണ്ടാകും. എല്ലാ ചികിത്സയും സര്‍ക്കാര്‍ ചെലവില്‍ നടത്തും.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരനും എം.എം. മണിയും ക്യാമ്പ് ചെയ്ത് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുന്നു. എൻ.ഡി.ആർ.എഫിെൻറ രണ്ട് ടീമുകളും പൊലീസ്, ഫയര്‍ഫോഴ്സ് സേനാംഗങ്ങളും തോട്ടം തൊഴിലാളികള്‍ ഉള്‍പ്പെടെയുള്ള നാട്ടുകാരും രക്ഷാപ്രവർത്തനത്തിനുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.