ഡിജിറ്റൽ റീസർവേ: 500 ആർ.ടി.കെ മെഷീനുകൾ വാങ്ങുന്നതിന് അനുമതി

കോഴിക്കോട് : സംസ്ഥാനത്തെ ഡിജിറ്റൽ റീസർവേ പദ്ധതിക്ക് റോബോട്ടിക് ടോട്ടൽ സ്റ്റേഷൻ മെഷിൻ (ആർ-ഇ.ടി.എസ്) മെഷീനുകൾക്ക് പകരം 500 റിയൽ ടൈം കൈനമാറ്റിക് റോവർ മെഷീനുകൾ വാങ്ങുന്നതിന് അനുമതി നൽകി ഉത്തരവ്. ഇതിനായി 49.73 കോടി രൂപയുടെ അനുമതിക്കാണ് സർവേ ഡയറക്ടർ ശിപാർശ നൽകിയത്.

ഡിജിറ്റൽ സർവേക്കായി തയാറാക്കിയ പ്രോജക്ട് റിപ്പോർട്ടിൽ സംസ്ഥാനത്തെ ഭൂവിസ്തൃതിയിൽ 70 ശതമാനം റോവർ മെഷീൻ ഉപയോഗിച്ചും, 20 ശതമാനം ആർ.ഇ.ടി.എസ് മെഷീനുകൾ ഉപയോഗിച്ചും, 10 ശതമാനം വരുന്ന തുറസായ ഭൂപ്രദേശം ഡ്രോൺ സാങ്കേതിക വിദ്യ ഉപയോഗിച്ചുമാണ് സർവേ നടത്തുന്നത്. ആർ.ഇ.ടി.എസ് മെഷീനുകൾക്ക് പകരം ആർ.ടി.കെ മെഷീനുകൾ വാങ്ങിയാൽ കാര്യക്ഷമതയും ഫലപ്രാപ്തിയും സാമ്പത്തിക ലാഭവും ഉണ്ടാകുമെന്ന് സർവേ ഡയറക്ടർ റിപ്പോർട്ട് നൽകി.

ആർ-ഇ.ടി.എസ് ഉം ആർ.ടി.കെ ക്കും തമ്മിലുള്ള വില വ്യത്യാസവും മാനുഷിക അധ്വാനവും കണക്കിലെടുക്കുമ്പോൾ 57.22 കോടിയുടെ ലാഭം ലഭിക്കുമെന്ന് സർവേ ഡയറക്ടർ സമർപ്പിച്ച ശിപാർശയിൽ വ്യക്തമാക്കി. അത് അപെക്സ് കമ്മിറ്റി അംഗീകരിക്കുകയും ചെയ്തു. ഈ ശിപാർശയുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്..

Tags:    
News Summary - Digital Reserve: Approval for purchase of 500 RTK machines

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.