കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ ആദ്യ കുറ്റപത്രം നൽകിയെങ്കിലും ഗൂഢാലോചന അന്വേഷിക്കുന്നതിന് തടസ്സമില്ലെന്ന് ഹൈകോടതി. ഫെബ്രുവരി 17ന് നടന്ന സംഭവത്തിൽ ഏപ്രിലിൽ പൊലീസ് കുറ്റപത്രം നൽകിയതാണെങ്കിലും ഏറെ വൈകിയാണ് ഗൂഢാലോചന അന്വേഷിച്ചതെന്ന് ദിലീപിെൻറ അഭിഭാഷകൻ വാദമുന്നയിച്ചപ്പോഴാണ് കോടതി ഇക്കാര്യം വാക്കാൽ അഭിപ്രായപ്പെട്ടത്.
ദിലീപിെൻറ ജാമ്യഹരജി തള്ളുന്നത് സമാനമനസ്കർക്കുള്ള താക്കീതാണെന്ന അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവിലെ പരാമർശം ഉചിതമായില്ലെന്ന ഹരജിക്കാരെൻറ വാദത്തെ കോടതി പിന്തുണച്ചു. ജാമ്യ ഹരജിയിലല്ല, ശിക്ഷ വിധിക്കുന്ന ഘട്ടത്തിലാണ് ഇത്തരം പരാമർശങ്ങൾ കോടതി നടത്താറുള്ളതെന്നായിരുന്നു അഭിഭാഷകൻ ചൂണ്ടിക്കാട്ടിയത്. ഡൽഹിയിലെ നിർഭയ കേസിലെ വിധിയിലൂടെ ഇത്തരമൊരു സന്ദേശമാണ് കോടതി നൽകിയതെന്നും അഭിഭാഷകൻ വ്യക്തമാക്കി. തുടർന്നാണ് മജിസ്ട്രേറ്റ് കോടതിയുടെ നിരീക്ഷണം ഏറെ നേരത്തേയായിപ്പോയെന്ന് സിംഗിൾബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടത്. വാദത്തിെൻറ ചില ഘട്ടങ്ങളിൽ അന്വേഷണം ഏത് സ്ഥിതിയിലാണ്, കേസിൽ കൂടുതൽ പ്രതികൾ ഉണ്ടോ, പ്രധാന തെളിവായ മൊബൈൽ േഫാൺ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലേ തുടങ്ങിയ സംശയങ്ങളും കോടതി േപ്രാസിക്യൂഷനോട് ഉന്നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.