കൊച്ചി: രണ്ടുപേർ കണ്ടുമുട്ടിയാൽ ഗൂഢാലോചനയാവില്ലെന്നും നടൻ ദിലീപിനെതിരായ ഗൂഢാലോചന കേസ് നിലനിൽക്കുന്നതല്ലെന്നും അഭിഭാഷകൻ. മുഖ്യ പ്രതി പൾസർ സുനി ഷൂട്ടിങ് ലൊക്കേഷനുകളിലെത്തുന്ന കസ്റ്റമറാെണന്ന് ഒരു സംവിധായകൻ മൊഴി നൽകിയിട്ടുണ്ട്. സുനിയും ദിലീപും കണ്ടുമുട്ടുന്നതും ഇരുവരും ഒന്നിച്ചു നിൽക്കുന്നതും ഗൂഢാലോചനക്ക് തെളിവല്ല.
കുറ്റം ചെയ്യാനുള്ള മാനസിക ഐക്യമുണ്ടെങ്കിലേ ഗൂഢാലോചനക്കുറ്റം ചുമത്താനാവൂ. ആക്രമണത്തിെൻറ കാരണം വ്യക്തിപരമായ പകയാണെന്ന് കരുതുന്നില്ലെന്ന് നടിയും പറഞ്ഞിട്ടുണ്ട്. ഇൗ സാഹചര്യത്തിൽ ദിലീപിനെതിരെ നേരിട്ട് തെളിവുകളൊന്നുമില്ലെന്ന് ജാമ്യഹരജി പരിഗണിക്കെവ അഭിഭാഷകൻ വാദിച്ചു.
അേന്വഷണത്തോട് ദിലീപ് പൂർണമായി സഹകരിച്ചിട്ടുണ്ട്. മുൻകൂർ ജാമ്യംപോലും തേടിയില്ല. പ്രതികളെ പിടികൂടി അന്തിമ റിപ്പോർട്ട് നൽകിയ ശേഷമാണ് പെെട്ടന്ന് അദ്ദേഹത്തെ പ്രതിയാക്കുന്നത്. ഇതിന് ജൂൺ 28നും 29നുമായി 13 മണിക്കൂർ ചോദ്യം ചെയ്തു. പിന്നീട് അറസ്റ്റ് നടന്ന ജൂലൈ പത്തിനും പത്ത് മണിക്കൂർ ചോദ്യം ചെയ്തു. പള്‍സര്‍ സുനിയുടെ കുറ്റസമ്മതം അംഗീകരിക്കാവുന്ന തെളിവല്ല. ഫിലിം സ്റ്റാറിനെ ക്രൈം സ്റ്റാറുമായി ബന്ധിപ്പിക്കുന്ന കേസാണിത്.
റിമാൻഡ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ സംഭവങ്ങളിൽ ദിലീപുമായി ബന്ധപ്പെടുത്തുന്ന തെളിവുകളൊന്നുമില്ല. ജയിലിൽ കിടക്കുന്ന പൾസർ സുനിയെ സ്വാധീനിക്കാൻ ശ്രമിക്കുമെന്ന പ്രോസിക്യൂഷൻ വാദത്തിൽ കഴമ്പില്ല. തനിക്ക് സ്വാധീനിക്കാൻ കഴിയുന്നവരല്ല ഇരയായ നടിയും നടി മഞ്ജു വാര്യരും. കുറ്റം സംശയിക്കാനുള്ള തെളിവുപോലും ഇല്ലെന്നിരിക്കെ അറസ്റ്റ് ചെയ്ത് തടവിൽ പാർപ്പിക്കുന്നത് നിയമവിരുദ്ധമാണ്. ജാമ്യം അനുവദിക്കാതിരുന്നാൽ സിനിമ ജീവിതം നശിക്കാനിടയാകും. ഒേട്ടറെ സിനിമകൾ പൂർത്തിയാക്കാനുമുണ്ട്. അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇനി കസ്റ്റഡിയില്‍ വെക്കുന്നത് ഉചിതമല്ല. അന്വേഷണവുമായി സഹകരിക്കാൻ ഇനിയും തയാറാണെന്നും ഹരജിക്കാരെൻറ അഭിഭാഷകൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.