അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന നടന് ദിലീപ് വീണ്ടും അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. ഹൈകോടതിയില്‍ പുതിയ ജാമ്യാപേക്ഷ നല്‍കാനിരുന്ന ദിലീപ് അത് മാറ്റിവെച്ചാണ് അങ്കമാലി കോടതിയെ സമീപിച്ചത്. സി.ആര്.പി.സി 162 പ്രകാരം കേസില്‍ 60 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം നല്കാത്തതിനാല് ജാമ്യത്തിന് അര്‍ഹതയുണ്ടെന്നാണ് ദിലീപിെൻറ വാദം. സര്‍ക്കാറിനോട് കോടതി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
നടിയുടെ നഗ്ന ദൃശ്യങ്ങള്‍ നല്‍കണമെന്ന് പള്‍സര്‍ സുനിയോട് ആവശ്യപ്പെട്ടുവെന്നതാണ് ദിലീപിനെതിരായ പൊലീസ് കേസ്. ഇതിലാണ് ഗൂഢാലോചന കുറ്റം ചുമത്തിയിരിക്കുന്നത്. ആദ്യഘട്ടത്തില്‍ പറഞ്ഞ ആരോപണങ്ങള്‍ക്ക് അപ്പുറം ഒന്നും പൊലീസ് കണ്ടെത്തിയിട്ടില്ല. അന്വേഷണവുമായി തുടര്‍ന്നും സഹകരിക്കാന്‍ തയാറാണെന്ന് ദിലീപ് ജാമ്യാപേക്ഷയില്‍ അറിയിച്ചിട്ടുണ്ട്. ശനിയാഴ്ച ദിലീപിെൻറ റിമാന്‍ഡ് കാലാവധി പൂര്‍ത്തിയാവുകയാണ്.
ഈ സാഹചര്യത്തിലാണ് വിചാരണ കോടതിയില്‍തന്നെ ജാമ്യ ഹരജി സമർപ്പിക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച ഹരജി അങ്കമാലി കോടതി പരിഗണിക്കാന്‍ സാധ്യതയുണ്ട്. അറസ്റ്റിലായ ഘട്ടത്തില്‍തന്നെ ദിലീപ് വിചാരണ കോടതിയില്‍ ജാമ്യ ഹരജി നല്‍കിയിരുന്നു. എന്നാല്‍, കേസിെൻറ ആദ്യഘട്ടമെന്ന നിലയില്‍ അന്ന് കോടതി ഇത് തള്ളുകയായിരുന്നു. ജൂലൈ 10നാണ് നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചന കുറ്റത്തിന് ദിലീപിനെ കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.