ആലങ്ങാട് (കൊച്ചി): നടൻ ദിലീപിെൻറ ഉടമസ്ഥതയിൽ ചാലക്കുടിയിലുള്ള തിയറ്റർ സമുച്ചയമായ ഡി സിനിമാസിന് വേണ്ടി സർക്കാർ ഭൂമി കൈയേറിയെന്ന വിവാദത്തിന് പിന്നാലെ എറണാകുളം ജില്ലയിൽ പുഴ പുറേമ്പാക്കു കൈയേറിയതായും ആരോപണം. പുറപ്പിള്ളിക്കാവ് റെഗുലേറ്റർ കം ബ്രിഡ്ജിന് സമീപം കുന്നുകര പഞ്ചായത്തിൽ കരുമാല്ലൂർ വില്ലേജ് അതിർത്തിയിൽപ്പെട്ട ഭൂമിയോട് ചേർന്നാണ് കൈയേറ്റം. ഇതേക്കുറിച്ച് റവന്യൂ അധികൃതർ അന്വേഷണം തുടങ്ങി.
ദിലീപിെൻറ ആദ്യഭാര്യ മഞ്ജു വാര്യരുടെ (മഞ്ജു ഗോപാലകൃഷ്ണൻ) പേരിൽ നാല് സർവേ നമ്പറുകളിലായി രണ്ടേക്കർ സ്ഥലമാണുള്ളത്. ഇതോടുചേർന്ന് 30 സെേൻറാളം പുഴ പുറമ്പോക്ക് കൈയേറിയെന്നാണ് ആരോപണം. ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും കൈയേറിയ ഭൂമി മിച്ച ഭൂമിയായി കണക്കാക്കി സർക്കാറിെൻറ ലൈഫ് പദ്ധതിയിൽ പെടുത്തണമെന്നും ആവശ്യപ്പെട്ട് കരുമാല്ലൂർ പഞ്ചായത്ത് പ്രസിഡൻറ് ജി.ഡി. ഷിജു മുഖ്യമന്ത്രിക്കും വിവിധ മന്ത്രിമാർക്കും വിജിലൻസിനും പരാതി നൽകി.
റഗുലേറ്റർ കം ബ്രിഡ്ജിെൻറ നിർമാണത്തോടനുബന്ധിച്ച് പ്രസ്തുത ഭൂമിയോട് ചേർന്ന് പുഴയരികിൽ 200 മീറ്റർ നീളത്തിൽ കരിങ്കൽ ഭിത്തി കെട്ടിയതായി പരാതിയിൽ പറയുന്നു. സംരക്ഷണ ഭിത്തിക്ക് മുകളിലായി സ്വകാര്യ വ്യക്തി ആഡംബര മതിലും നിർമിച്ചു. പുഴയോടുചേർന്നു കുളിക്കടവും നിർമിച്ചിട്ടുണ്ട്. പാലം നിർമാണത്തിെൻറ മറവിൽ ഇറിഗേഷൻ ഉദ്യോഗസ്ഥരും അന്നത്തെ ഭരണ രാഷ്ട്രീയ നേതൃത്വവും ചേർന്ന് നടത്തിയ ഗൂഢാലോചന വെളിച്ചത്തു കൊണ്ടുവരണമെന്നും പഞ്ചായത്ത് പ്രസിഡൻറ് ആവശ്യപ്പെട്ടു.
കൈയേറ്റ ഭൂമിയിൽ എൽ.ഡി.എഫ് പ്രവർത്തകർ തിങ്കളാഴ്ച രാവിലെ കൊടി നാട്ടി. ചെങ്ങമനാട് എസ്.ഐയുടെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തെത്തി. കരുമാല്ലൂർ പഞ്ചായത്തിലെ പുറമ്പോക്ക് കൈയേറ്റങ്ങൾക്കെതിരെ അധികൃതർ നടപടി തുടങ്ങിയിരുന്നു. കൈയേറ്റങ്ങൾ കണ്ടെത്തിയ സ്ഥല ഉടമകൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.