കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ അറസ്റ്റിലായ നടൻ ദിലീപിെൻറ ജാമ്യഹരജിയിൽ ഹൈകോടതി തിങ്കളാഴ്ച വിധി പറയും. ഗൂഢാലോചനക്കുറ്റം ചുമത്തി അന്യായമായാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും കൂടുതൽ തടങ്കൽ ആവശ്യമില്ലാത്തതിനാൽ ജാമ്യം അനുവദിക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം.
വ്യാഴാഴ്ച വാദം കേട്ട ശേഷം സിംഗിൾ ബെഞ്ച് ഹരജി വിധി പറയാൻ മാറ്റുകയായിരുന്നു. ദിലീപാണ് സംഭവത്തിെൻറ മുഖ്യസൂത്രധാരനെന്നും ജാമ്യം അനുവദിക്കരുതെന്നുമാണ് പ്രോസിക്യൂഷൻ വാദം. പീഡനരംഗം ചിത്രീകരിക്കാൻ ക്വേട്ടഷൻ നൽകിയത് ക്രിമിനൽ, നിയമ ചരിത്രത്തിെല ആദ്യസംഭവമാണെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി. മുദ്രവെച്ച കവറിൽ കേസ് ഡയറിയും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.