അങ്കമാലി: നടിയെ ആക്രമിച്ച കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയുന്ന നടൻ ദിലീപിെൻറ റിമാൻഡ് കാലാവധി അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി വീണ്ടും 14 ദിവസത്തേക്ക് നീട്ടി. ആഗസ്റ്റ് എട്ട് വരെയാണ് റിമാൻഡ് നീട്ടിയത്. ആലുവ സബ്ജയിലിലുള്ള ദിലീപിനെ ചൊവ്വാഴ്ച രാവിലെ കോടതി പിരിയുന്നതിന് തൊട്ട് മുമ്പായി വീഡിയോ കോൺഫറൻറിങ് സംവിധാനം ഉപയോഗിച്ച് സ്കൈപ് വഴിയാണ് ഹാജരാക്കിയത്. ആരോഗ്യ പ്രശ്നങ്ങളുണ്ടോ എന്ന മജിസ്ട്രേറ്റിെൻറ ചോദ്യത്തിന് ‘ഇല്ല’ എന്നായിരുന്നു ദിലീപിെൻറ മറുപടി. തുടർന്നാണ് റിമാൻഡ് കാലാവധി നീട്ടി ഉത്തരവായത്.
ഇൗ മാസം പത്തിന് അറസ്റ്റിലായ ദിലീപിനെ 14 ദിവസത്തെ റിമാൻഡ് കാലാവധി പൂർത്തിയായതിനെത്തുടർന്ന് ചൊവ്വാഴ്ച അങ്കമാലി കോടതിയിൽ ഹാജരാക്കേണ്ടതായിരുന്നു. എന്നാൽ, സുരക്ഷപ്രശ്നം കണക്കിലെടുത്ത് നേരിട്ട് ഹാജരാക്കുന്നത് ഒഴിവാക്കി പകരം വീഡിയോ കോൺഫ്രൻസിങ് സംവിധാനം ഉപയോഗിക്കാൻ അന്വേഷണ സംഘം കോടതിയിൽ അനുമതി നേടുകയായിരുന്നു. ക്യാമറകൾ വഴിയുള്ള വീഡിയോ കോൺഫറൻസിങ്ങിന് സാേങ്കതിക തകരാർ നേരിട്ടതിനെത്തുടർന്നാണ് സ്കൈപിലൂടെ കോടതി കോടതി നടപടികൾ പൂർത്തിയാക്കിയത്.
ദിലീപിെൻറ ജാമ്യാപേക്ഷ തിങ്കളാഴ്ച ഹൈകോടതി തള്ളിയതിനാൽ നാമമാത്ര നടപടിക്രമങ്ങളാണ് മജിസ്ട്രേറ്റ് കോടതിയിൽ ഉണ്ടായിരുന്നത്. ദിലീപിനെ കോടതിയിൽ ഹാജരാക്കുേമ്പാൾ അനുകൂലിച്ചും പ്രതികൂലിച്ചും ജനങ്ങൾ തടിച്ചുകൂടുന്നത് സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നായിരുന്നു പൊലീസിെൻറ വാദം. റിമാൻഡ് കാലയളവിനിടെ ചോദ്യം ചെയ്യലിനും തെളിവെടുപ്പിനുമായി ദിലീപിനെ മൂന്ന് ദിവസം പൊലീസ് കസ്റ്റഡിയിൽ വാങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.