തിരുവനന്തപുരം: അക്ഷരം കൂട്ടിവായിക്കാൻ പോലും അറിയാത്തവർ എപ്ലസ് നേടുന്നുവെന്ന പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പ്രസ്താവന വിവാദത്തിൽ. കഴിഞ്ഞ മാസം ചോദ്യപ്പേപ്പർ തയാറാക്കുന്ന അധ്യാപകർക്കായി വിളിച്ച യോഗത്തിലാണ് ഡയറക്ടർ എസ്. ഷാനവാസ് പരാമർശം നടത്തിയത്. ഡയറക്ടറുടെ പ്രസ്താവനയുടെ ശബ്ദരേഖ മീഡിയവൺ പുറത്തുവിട്ടു.
'കേരളത്തിൽ നിലവിൽ 69,000 ത്തിലധികം വിദ്യാർഥികൾ എ പ്ലസ് നേടുമ്പോൾ ഭൂരിഭാഗം വിദ്യാർഥികൾക്കും സ്വന്തം പേരും രജിസ്റ്റർ നമ്പറും കൂട്ടിവായിക്കാൻ അറിയാത്ത, അക്ഷരങ്ങൾ കൂട്ടിവായിക്കാനറിയാത്തവരാണ്. 50 ശതമാനം വരെയുള്ള മാർക്കുകൾ ഔദ്യാര്യമായി നൽകാം. ജയിക്കുന്നവർ ജയിച്ചക്കട്ടെ. അതിന് ആർക്കും എതിർപ്പില്ല. ബാക്കിയുള്ളത് പഠിച്ച് തന്നെ നേടിയെടുക്കണം. പരീക്ഷകൾ പരീക്ഷകളായി നടത്തണം. ഇനി മുതൽ നിലവിലുണ്ടായിരുന്ന രീതി ഒഴിവാക്കണം. എ പ്ലസ് ഗ്രേഡും എ ഗ്രേഡും ഒക്കെ നിസ്സാരമാണോ' -ഡയറക്ടർ ചോദിക്കുന്നു.
അതേസമയം, പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറുടെ പ്രസ്താവന തള്ളി മന്ത്രി വി. ശിവൻകുട്ടി രംഗത്തെത്തി. ഡയറക്ടറുടെ അഭിപ്രായം സർക്കാർ നിലപാടല്ലെന്ന് മന്ത്രി ശിവൻകുട്ടി പ്രതികരിച്ചു. പൊതു വിദ്യാഭ്യാസ ഡയറക്ടർ ആഭ്യന്തര മീറ്റിങ്ങിൽ പറഞ്ഞത് സർക്കാർ നയമല്ല. വിദ്യാഭ്യാസ രംഗത്ത് കേരലം മികച്ച നിലയിലാണെന്നും മന്ത്രി വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.