തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട അവ്യക്തതകളുടെ അടിസ്ഥാനത്തിൽ തടസ്സപ്പെട്ട എല്ലാ അധ്യാപക നിയമനങ്ങളും ആർ.ഡി.ഡി/എ.ഡി/വിദ്യാഭ്യാസ ഓഫിസർ എന്നിവർ ചട്ടപ്രകാരം പരിശോധിച്ച് ജൂലൈ 15നകം നിയമനാംഗീകാരം നൽകണമെന്നും വിവരം റിപ്പോർട്ട് ചെയ്യണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ്. മാനേജർമാർ നിയമനത്തിന്റെ റോസ്റ്റർ തയാറാക്കി സമർപ്പിക്കുകയും വിദ്യാഭ്യാസ ഓഫിസർമാർ അംഗീകരിക്കുകയും ചെയ്യുന്നത് വരെ ഇന്റർ മാനേജ്മെന്റ് ട്രാൻസ്ഫർ അനുവദിക്കരുതെന്നും ഡയറക്ടറുടെ ഉത്തരവിൽ പറയുന്നു.
ഭിന്നശേഷി നിയമനത്തിനായി എയ്ഡഡ് സ്കൂൾ മാനേജ്മെന്റുകൾ വിദ്യാഭ്യാസ വകുപ്പ് നിർദേശിച്ച റോസ്റ്റർ രജിസ്റ്റർ ജൂൺ 25നകം നൽകണം. ഭിന്നശേഷി സംവരണത്തിനായി മാറ്റിവെച്ച അധ്യാപക ഒഴിവിലേക്ക് യോഗ്യരായവരെ ലഭിക്കാനായി ജൂൺ 30നകം മാനേജ്മെന്റുകൾ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിലേക്ക് റിക്വിസിഷൻ ഫോറം സമർപ്പിക്കണമെന്നും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.