ചെറുവത്തൂർ: അനീഷ്കുമാറിന് മുന്നിൽ വൈകല്യം തലകുനിക്കും. കൈയും കാലും കഴുത്തുമൊന്നും ശരിയായി ചലിപ്പിക്കാൻ കഴിയില്ലെങ്കിലും ചങ്കുറപ്പുള്ള ഒരു മനസ്സ് കൊണ്ട് ഇയാൾക്ക് കഴിയാത്തതായി ഒന്നുമില്ല. പിലിക്കോട് കൃഷിഭവനിലെ കൃഷി അസിസ്റ്റൻറായ ഈ 35 കാരൻ സേവന രംഗത്ത് മാതൃകാപരമായ പ്രവർത്തനമാണ് നടത്തുന്നത്.
ജന്മനാൽ സെറിബ്രൽ പാൾസി രോഗം ബാധിച്ചതിനാൽ മറ്റുള്ളവരെപോലെ ചലനശേഷി അനീഷിനുണ്ടായിരുന്നില്ല. പാടെ തളർന്ന് കിടക്കുന്ന കുട്ടി അച്ഛനും അമ്മക്കും തീരാവേദനയായി. എന്നാൽ അവനെ വീട്ടുകാർ വീട്ടിൽ മാത്രം ഒതുക്കിയില്ല.ശരീരം ദുർബലമാണെങ്കിലും പഠനഞ്ഞെ ഒരുനിലക്കുമത് ബാധിച്ചില്ല.
വിരലുകളെ നിയന്ത്രിച്ചു കൊണ്ട് കമ്പ്യൂട്ടറിെൻറ ഉറ്റ ചങ്ങാതിയായി. പിലിക്കോട് കൃഷിഭവൻ കൃഷി ഓഫിസർ പി.വി. ജലേശൻ ഉൾപ്പെടെയുള്ള ജീവനക്കാരുടെ പ്രോത്സാഹനവും അനീഷിെൻറ കഠിന പ്രയത്നവും കൊണ്ട് എല്ലാവരുടെയും പ്രിയപ്പെട്ടവനായി മാറിയിരിക്കുകയാണ് യുവാവ്. തൃക്കരിപ്പൂർ സബ് രജിസ്ട്രാർ ഓഫിസിന് സമീപം കച്ചവടം നടത്തുന്ന കെ. ദാമോദരെൻറയും തൃക്കരിപ്പൂർ ദിനേശ് ബീഡി തൊഴിലാളിയായിരുന്ന പി.വി. കമലാക്ഷിയുടെയും മകനാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.