എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങളോട് യോജിപ്പില്ല, എന്നാൽ വോട്ട് വേണ്ടെന്ന് പറയാനാകില്ല -ചെന്നിത്തല

കൊച്ചി: എസ്.ഡി.പി.ഐയുടെ പ്രവർത്തനങ്ങളോട് യോജിപ്പില്ലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. എന്നാൽ, ആരുടെയും വോട്ട് വേണ്ടെന്ന് പറയാനാകില്ല. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്ത് തീരുമാനമെടുക്കാനും അവർക്ക് അവകാശമുണ്ട്. അവരുമായി ഒരു ചർച്ചയും ഞങ്ങൾ നടത്തിയിട്ടില്ല. ഒരുവിധ രാഷ്ട്രീയ ധാരണയുമില്ല -അദ്ദേഹം പറഞ്ഞു.

സാധാരണഗതിയിൽ എല്ലാവരോടും വോട്ട്​ അഭ്യർഥിക്കാറുണ്ട്. അവരോട് അതുപോലും ചെയ്തിട്ടില്ല. വർഗീയ പാർട്ടിയാണോ എന്ന് സർട്ടിഫിക്കറ്റ് നൽകാൻ താനാളല്ല. ചാവക്കാട്ട്​ കോൺഗ്രസ് പ്രവർത്തകനെ എസ്.ഡി.പി.ഐ കൊലപ്പെടുത്തിയപ്പോൾ അന്ന് താനടക്കമുള്ളവർ ശക്തമായി പ്രതിഷേധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചര്‍ച്ച നടത്തില്ല -വി.ഡി. സതീശൻ

പത്തനംതിട്ട: എസ്.ഡി.പി.ഐയുമായി യു.ഡി.എഫിന് ഒരു ധാരണയുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. തീവ്രവാദ സ്വഭാവമുള്ള ഒരു സംഘടനയുമായും യു.ഡി.എഫ് ചര്‍ച്ച നടത്തില്ല. പല കക്ഷികളും യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇഷ്ടമുള്ളവര്‍ വോട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ എസ്.ഡി.പി.ഐ സി.പി.എമ്മിനൊപ്പമായിരുന്നു. തീവ്രവാദ നിലപാടുള്ള ഒരു കക്ഷികളുമായും ഞങ്ങള്‍ക്ക് ഒരു ബന്ധവുമില്ല. ചര്‍ച്ചയും നടത്തില്ല. സി.പി.എമ്മാണ് ആര്‍.എസ്.എസുമായൊക്കെ ചര്‍ച്ച നടത്തുന്നത്. മാസ്കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ചര്‍ച്ച നടത്തിയോ എന്ന് മുഖ്യമന്ത്രിയോട് ചോദിക്കണം. ഇല്ലെന്ന് പറഞ്ഞാല്‍ തെളിവ് തരാം. ആ ചര്‍ച്ചക്ക്​ പിന്നാലെയാണ് മധ്യസ്ഥനായിരുന്ന ശ്രീ എമ്മിന് സൗജന്യമായി നാല് ഏക്കര്‍ നല്‍കിയത്. സി.പി.എമ്മിന് കരുവന്നൂര്‍ ബാങ്കില്‍ അഞ്ച് അക്കൗണ്ടുണ്ട്. അതില്‍ എത്തിയത് കള്ളപ്പണമാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Disagree with the activities of SDPI says ramesh chennithala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.