ന്യൂഡൽഹി: പിണറായി സർക്കാറിെൻറ തുടർഭരണം വന്നതോടെ കോൺഗ്രസ് അണികളിലും അനുഭാവികളിലും വ്യാപകമായി ഉണ്ടായ നിരാശ മാറ്റി പുതിയ ഉണർവും ആത്മവിശ്വാസവും ആവേശവും നൽകാൻ കെ. സുധാകരെൻറ നേതൃത്വത്തിലുള്ള കെ.പി.സി.സി നേതൃത്വത്തിന് കഴിയുമെന്ന് മുതിർന്ന നേതാവ് എ.കെ. ആൻറണി.
കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകാൻ എല്ലാ കഴിവുകളും കെ.പി.സി.സി പ്രസിഡൻറിനും സഹപ്രവർത്തകർക്കും ഉണ്ടെന്നാണ് വിശ്വാസം. ഹൈകമാൻഡ് തീരുമാനം പൂർണമായി സ്വാഗതം ചെയ്യുന്നു. ഹൈകമാൻഡ് െതരഞ്ഞെടുത്ത സുധാകരനും വർക്കിങ് പ്രസിഡൻറുമാരായ കൊടിക്കുന്നിൽ സുരേഷ്, പി.ടി. തോമസ്, ടി. സിദ്ദീഖ് എന്നിവർക്കും ആൻറണി ആശംസ നേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.