മട്ടാഞ്ചേരി: ഇരു വിഭാഗം യൂനിയനുകൾ തമ്മിൽ തുടരുന്ന തർക്കം മൂലം കൊച്ചി ഫിഷറീസ് ഹാർബറിെൻറ പ്രവർത്തനം സ്തംഭനാവസ്ഥയിലേക്ക്. കൊച്ചി ഫിഷറീസ് ഹാർബറിൽ മാസങ്ങളായി സി.പി.എൽ.യു, എസ്.ടി.ടി.യു യൂനിയനുകൾ തമ്മിൽ തൊഴിൽ തർക്കം തുടരുകയാണ്.
ചൊവ്വാഴ്ച കച്ചവടം തുടങ്ങിയപ്പോൾ ഇരു വിഭാഗവും തമ്മിൽ പ്രശ്നം ഉണ്ടാകുകയും ബോട്ടിൽനിന്ന് ഇറക്കിയ മീനുകൾ തിരിച്ച് കയറ്റുകയും ബഹളത്തിൽ കലാശിക്കുകയുമായിരുന്നു. പൊലീസ് സാന്നിധ്യമുണ്ടെങ്കിലും ഇരു കൂട്ടരും തമ്മിലുള്ള പോര് തുടരുകയാണ്.
കൊച്ചിയിലെ പ്രധാന തൊഴിൽ മേഖലയാണിത്. ആയിരക്കണക്കിനാളുകളാണ് ഇവിടെ ഉപജീവനം നടത്തുന്നത്. തർക്കം മൂലം ഹാർബർ അടച്ച് പൂട്ടേണ്ടി വരുമോയെന്ന ആശങ്കയിലാണ് തൊഴിലാളികൾ.
കഴിഞ്ഞ ദിവസങ്ങളിൽ ഇരു യൂനിയനുകളുമായി വ്യവസായ സമിതി ചർച്ച നടത്തിയെങ്കിലും ഫലമുണ്ടായിെല്ലന്ന് സമിതി ഭാരവാഹികൾ പറഞ്ഞു. പശ്ചിമ കൊച്ചിയിലെ ഏക വ്യവസായ സ്ഥാപനമാണ് കൊച്ചിൻ ഹാർബർ ആയിരക്കണക്കിന് തൊഴിലാളികളും നിരവധി വ്യവസായികളും ഉപജീവന മാർഗം കണ്ടെത്തുന്ന സ്ഥലമാണ് ഹാർബർ.
മുപ്പത് ദിവസത്തോളം കടലിൽ കിടന്ന് ബോട്ടിലെ തൊഴിലാളികൾ കരക്ക് എത്തുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ബോട്ട് ഉടമക്കും തൊഴിലാളികൾക്കും അനുബന്ധ വ്യവസായികൾക്കും വളരെ അധികം സാമ്പത്തിക നഷ്ടമാണ് ഉണ്ടാക്കുന്നത്.
കക്ഷി രാഷ്ട്രീയം നോക്കാതെ പൊതുസമൂഹം ഇടപെടണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
കൊച്ചിയിലെ പ്രധാന തൊഴിലിടങ്ങളായിരുന്ന മട്ടാഞ്ചേരി ബസാർ, തുറമുഖം എന്നിവിടങ്ങളിലെ തൊഴിൽ സാധ്യതകൾ ഇല്ലാതെയായപ്പോൾ അവശേഷിക്കുന്ന ഏക തൊഴിൽ മേഖല തർക്കം മൂലം ഇല്ലാതാക്കരുതെന്നാണ് നാട്ടുകാരുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.