ആലുവയിലെ സ്ഥാനാർഥി സംബന്ധിച്ച് സി.പി.എം ഏരിയ കമ്മിറ്റിയിൽ അതൃപ്തി

എറണാകുളം: ആലുവ നിയോജക മണ്ഡലത്തിലെ സ്ഥാനാർഥി നിർണയത്തിൽ സി.പി.എം ഏരിയ കമ്മിറ്റിയിൽ അതൃപ്തിയെന്ന് റിപ്പോർട്ട്. ഷെൽന നിഷാദിനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ സി.പി.എം സംസ്ഥാന നേതൃത്വത്തിനാണ് പരാതി നൽകിയത്. പാർട്ടി പ്രവർത്തകരെ അവഗണിച്ച് നേതാക്കൾ സ്ഥാനാർഥിയെ തീരുമാനിക്കുന്നുവെന്നാണ് ആക്ഷേപം.

എൽ.ഡി.എഫ് നെടുമ്പാശ്ശേരി ജില്ല പഞ്ചായത്ത് സ്ഥാനാർഥിയായി മത്സരിച്ച കെ.കെ. നാസർ, വ്യാപാരി വ്യവസായി ഏകോപന സമിതി നേതാവ് എ.ജെ. റിയാസ്, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ ഷബീർ അലി, മുൻ കീഴ്മാട് പഞ്ചായത്ത് പ്രസിഡന്‍റ് ബഷീർ എന്നിവരുടെ പേരുകളാണ് എൽ.ഡി.എഫ് സ്ഥാനാർഥികളായി മണ്ഡലത്തിൽ ഉയർന്നുകേൾക്കുന്നത്. കൂടാതെ, ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീന്‍റെ പേരും ഉയർന്നു കേൾക്കുന്നുണ്ട്.

കോൺഗ്രസിന്‍റെ ഉറച്ച കോട്ടയാണ് ആലുവയിൽ അപൂർവമായി മാത്രമേ ഇടതുപക്ഷം ജയിച്ചിട്ടുള്ളൂ. കാൽ നൂറ്റാണ്ട് എം.എൽ.എയായിരുന്ന കെ. മുഹമ്മദാലിയെ 2006ലെ തെരഞ്ഞെടുപ്പിൽ അട്ടിമറിച്ച എ.എം. യൂസുഫാണ് ഇടതുപക്ഷത്തു നിന്ന് അവസാനമായി ജയിച്ചത്‌.

എന്നാൽ, 2011ൽ മണ്ഡലത്തിന്‍റെ ഘടന മാറിയ ശേഷം രണ്ട് തെരഞ്ഞെടുപ്പിലും യു.ഡി.എഫിന്‍റെ അൻവർ സാദത്താണ് മണ്ഡലം നിലനിർത്തിയത്. സിറ്റിങ്​ എം.എൽ.എ അൻവർ സാദത്ത് തന്നെ യു.ഡി.എഫ​്​ സ്ഥാനാർഥിയാകുമെന്നാണ് റിപ്പോർട്ട്.

Tags:    
News Summary - Dissatisfaction with the CPM Area Committee regarding the candidate in Aluva

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.