തിരുവനന്തപുരം: നവകേരള സദസ്സിൽ ലഭിച്ചതുൾപ്പെടെ അപേക്ഷകളിൽ തരംമാറ്റി മുൻഗണന വിഭാഗത്തിലാക്കിയ 45,127 റേഷൻ കാര്‍ഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും. രാവിലെ 11ന് അയ്യങ്കാളി ഹാളിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി ജി.ആർ. അനിൽ വിതരണോദ്ഘാടനം നിർവഹിക്കും.
നവകേരള സദസ്സില്‍ മുന്‍ഗണന കാര്‍ഡിനായി ലഭിച്ച 12,302 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി അർഹരെന്ന് കണ്ടെത്തിയ 590 പേർക്ക് ഇതിനോടൊപ്പം മുന്‍ഗണന കാർഡുകള്‍ നല്‍കും. ശേഷിക്കുന്ന അപേക്ഷകളിൽ പരിശോധന നടത്തിവരികയാണ്. വ്യാഴാഴ്ചയിലെ കാർഡ് വിതരണം കൂടി പൂർത്തിയാകുമ്പോൾ ഈ സർക്കാർ തരംമാറ്റി നൽകിയ മുൻഗണന കാർഡുകളുടെ എണ്ണം 4,12,913 ആയി വർധിക്കുമെന്നും മന്ത്രി ജി.ആർ. അനിൽ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇത്തവണ നെല്ല് സംഭരണത്തിന് രണ്ടാംവിളയുമായി ബന്ധപ്പെട്ട് 59269 കർഷകർ രജിസ്റ്റർ ചെയ്തുകഴിഞ്ഞു. 25.49 മെട്രിക് ടൺ നെല്ല് സംഭരിച്ചിട്ടുണ്ട്. മലപ്പുറത്തെ പൊന്നാനി, തൃശൂർ ഭാഗങ്ങളിൽ നിന്നാണ് ഈ സംഭരണം നടന്നത്. നെല്ല് സംഭരിച്ചാൽ 15 ദിവസം കൊണ്ട് പണം നൽകാനുള്ള ക്രമീകരണം ബാങ്കുകളുമായി ചേർന്ന് ഒരുക്കിയിട്ടുണ്ട്.
സൈപ്ലകോയുമായി ബന്ധപ്പെട്ട് നോഡൽ ഓഫിസർമാരെയും നിശ്ചയിച്ചു. കഴിഞ്ഞതവണയുണ്ടായ വീഴ്ചകൾ പരമാവധി ഒഴിവാക്കുമെന്നും മന്ത്രി പറഞ്ഞു. നെല്ല് സംഭരണത്തിൽ 1266.14 കോടി കേന്ദ്രം നൽകാനുണ്ട്. മൂന്ന് മാസത്തിനുള്ളിൽ 299.56 കോടി കേന്ദ്രം രണ്ട് തവണയായി നൽകി. ആറ് മാസത്തിനിടെ സൈപ്ലകോക്ക് സംസ്ഥാനം 230 കോടി നൽകിയിട്ടുണ്ടെന്നും മന്ത്രി കൂടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.