കൊച്ചി: വിദേശത്തുള്ളയാൾക്കായി പവർ ഓഫ് അറ്റോർണി മുഖാന്തരം വിവാഹമോചന കേസിൽ ഹരജി നൽകി വാദം നടത്തിയ നടപടി ശരിവെച്ച ഹൈകോടതി ഹരജിക്കാരന് വിവാഹ മോചനം അനുവ ദിച്ചു. ഉഭയ സമ്മതപ്രകാരമല്ലാത്ത വിവാഹമോചന ഹരജികളിൽ പവർ ഒാഫ് അറ്റോർണി മുഖേന കേസ് നടത്തിപ്പ് അനുവദനീയമാണെന്നും നടപടിയിൽ തെറ്റില്ലെന്നും വ്യക്തമാക്കിയാണ് ജസ്റ്റിസ് എ.എം. ഷഫീഖ്, ജസ്റ്റിസ് അശോക് മേനോൻ എന്നിവരടങ്ങുന്ന ഡിവിഷൻബെഞ്ചിെൻറ ഉത്തരവ്. ഇത്തരത്തിൽ നൽകിയ ഹരജി പാലക്കാട് കുടുംബ കോടതി തള്ളിയതിനെതിരെ ഒറ്റപ്പാലം സ്വദേശി മോഹനൻ നൽകിയ ഹരജിയാണ് ഡിവിഷൻ ബെഞ്ച് അനുവദിച്ചത്.
1996 ൽ വിവാഹിതനായ ഹരജിക്കാരൻ വിദേശത്തെ ജോലിക്കിടെ 2007ൽ അവധിക്ക് നാട്ടിൽ വന്നപ്പോൾ ഭാര്യയുടെ അവിഹിത ബന്ധം പിടികൂടി. ഇത് ചൂണ്ടിക്കാട്ടിയാണ് വിവാഹമോചന ഹരജി നൽകിയത്. അവിഹിത ബന്ധമുണ്ടെന്ന ആരോപണം ഭാര്യയും കോടതിയിൽ എതിർത്തില്ല. എന്നാൽ, പവർ ഒാഫ് അറ്റോർണി മുഖേനയാണ് ഹരജിക്കാരൻ പരാതി നൽകിയതെന്ന് ചൂണ്ടിക്കാട്ടി കുടുംബ കോടതി ഹരജി തള്ളി. വിവാഹ മോചന കേസിൽ പവർ ഒാഫ് അറ്റോർണി മുഖേന കേസ് നടത്താനാവില്ലെന്ന ഹൈകോടതി ഡിവിഷൻബെഞ്ചിെൻറ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു കുടുംബ കോടതി നടപടി. എന്നാൽ, കുടുംബ കോടതി ഉദ്ധരിച്ച ഡിവിഷൻബെഞ്ച് ഉത്തരവുണ്ടായ കേസ് പരസ്പര സമ്മതത്തോെടയുള്ള വിവാഹ മോചന ഹരജിയായിരുന്നെന്ന് ഡിവിഷൻബെഞ്ച് ചൂണ്ടിക്കാട്ടി.
ഈ കേസ് പരസ്പര സമ്മതത്തോടെയുള്ളതല്ല. പങ്കാളിയുടെ പരപുരുഷ ബന്ധവും ക്രൂരതയും ആരോപിച്ചാണ് ഹരജിക്കാരൻ കോടതിയെ സമീപിച്ചത്്. ഇത്തരം േകസുകൾ പവർ ഓഫ് അറ്റോർണി വഴി സമർപ്പിക്കാൻ സിവിൽ നടപടി ക്രമത്തിൽ വ്യവസ്ഥയുണ്ട്. മാത്രമല്ല, ഈ കേസിൽ ഹരജിക്കാരനെ നേരിട്ട് വിസ്തരിച്ചിട്ടുണ്ട്. ഉഭയ സമ്മത പ്രകാരമുള്ള ഹരജിയല്ലാത്തതിനാൽ കേസിെൻറ വസ്തുതകൾ വിശദമായി പരിശോധിക്കാൻ കോടതിക്ക് അവസരവുമുണ്ട്. പവർ ഓഫ് അറ്റോർണി മുഖാന്തരം കുടുംബ കോടതിയിൽ ഹരജി നൽകുന്നത് തെറ്റായ നടപടിയല്ലെന്നിരിക്കെ കുടുംബ കോടതി നടപടിയിൽ ന്യായീകരണമില്ലെന്ന് വ്യക്തമാക്കിയ ഡിവിഷൻബെഞ്ച് തുടർന്ന് വിവാഹ മോചനം അനുവദിച്ച് ഉത്തരവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.