തിരുവനന്തപുരം: ദിവ്യയെ സംരക്ഷിക്കുന്നത് സി.പി.എം സംസ്ഥാന നേതൃത്വമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. അവർക്കെതിരെ നടപടിയെടുത്താൽ എം.വി. ഗോവിന്ദനെയും അത് ബാധിക്കും. അന്വേഷണം തുടർന്നാൽ പാർട്ടി സെക്രട്ടറിയിൽ എത്തുമെന്നുറപ്പാണ്. കേരളത്തിൽ പാർട്ടി ഭരണം അല്ല നടക്കുന്നത്.
സർക്കാരും സി.പി.എമ്മും ദിവ്യയെ സംരക്ഷിക്കുകയാണ്. ദിവ്യയുടെ ധൈര്യം അഴിമതിപണത്തിൻറെ പങ്ക് പാർട്ടിക്കും ലഭിച്ചിട്ടുണ്ടെന്നതാണ്. പി.പി. ദിവ്യക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കണം. കോൺഗ്രസ് സ്ഥാനാർഥിക്ക് നേതാക്കൻമാരുടെ ശവകുടീരത്തിൽ പോകാൻ പോലും സാധിക്കാത്ത സാഹചര്യമാണുള്ളതെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
എൻ.എൻ. കൃഷ്ണദാസിൻറെ പട്ടി പരാമർശം പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല. കൃഷ്ണദാസ് പരാമർശം തിരുത്തി മാപ്പ് പറയണം. തരംതാഴ്ന്ന പ്രയോഗം പാർട്ടി തിരുത്തണം. ഉത്തമ ബോധ്യത്തിൽ ആരും 'പട്ടി' എന്ന് ആരെയും വിളിക്കില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.