അന്‍വറിന്റെ ഡി.എം.കെയിലും പൊട്ടിത്തെറി; ജില്ല കോഓഡിനേറ്റർ രാജിവെച്ച് പാലക്കാട് പത്രിക നൽകി

പാലക്കാട്: പി.വി. അന്‍വറിന്റെ നേതൃത്വത്തിലുള്ള ഡി.എം.കെയുടെ പാലക്കാട് ജില്ല കോഓഡിനേറ്റർ ബി. ഷമീർ സംഘടനയിൽനിന്ന് രാജിവെച്ചു.

പാലക്കാട്ടെ സ്ഥാനാർഥിയായിരുന്ന മിന്‍ഹാജിന്റെ സ്ഥാനാർഥിത്വം പിന്‍വലിക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജി. ഡി.എം.കെയിൽനിന്ന് രാജിവെച്ചശേഷം ഷമീർ സ്വതന്ത്രനായി പത്രിക നൽകി.

ബി.ഡി.ജെ.എസ് ജില്ല ഭാരവാഹിയായിരുന്ന എസ്. സതീഷും സ്വതന്ത്രനായി നാമനിർദേശപത്രിക നൽകി. എൻ.ഡി.എ സ്ഥാനാർഥിനിർണയത്തിൽ അതൃപ്തി പ്രകടിപ്പിച്ചാണിത്. എന്നാൽ, സതീഷിന്‍റെ ആരോപണങ്ങൾ സംഘടന തള്ളി. സതീഷിനെ പുറത്താക്കിയിരുന്നതായും ബി.ഡി.ജെ.എസ് നേതൃത്വം അറിയിച്ചു.


Tags:    
News Summary - DMK District Coordinator Resigns; Palakkad filed as an independent

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.