കോഴിക്കോട്: ഡി.എം.ആർ.സിയുടെ കോഴിക്കോെട്ട ഒാഫിസ് ഇനിയില്ല. ഡി.എം.ആർ.സിയെ ഏൽപിച്ച പദ്ധതികളുടെ ഭാവികാര്യങ്ങളെക്കുറിച്ച് സർക്കാറിൽനിന്ന് തുടർനടപടികളൊന്നുമില്ലാത്ത സാഹചര്യത്തിലാണ് കോഴിക്കോെട്ട ഹൈൈലറ്റ് ബിസിനസ് പാർക്കിൽ പ്രവർത്തിച്ചിരുന്ന ഒാഫിസ് വെള്ളിയാഴ്ച പൂട്ടിയത്. 2012 ഏപ്രിലിലാണ് ഡി.എം.ആർ.സിയുടെ വിവിധ പദ്ധതികൾക്കായി ചാലപ്പുറം പോസ്റ്റ് ഒാഫിസിനടുത്ത് ഒാഫിസ് തുറന്നത്. പിന്നീട് 2014ൽ ൈഹലൈറ്റ് ബിസിനസ് പാർക്കിലേക്ക് ഒാഫിസ് മാറ്റുകയായിരുന്നു. ഡെപ്യൂട്ടി ചീഫ് എൻജിനീയർ, എക്സിക്യൂട്ടിവ് എൻജിനീയർ, രണ്ട് ജൂനിയർ എൻജിനീയർമാർ, മൂന്ന് ഒാഫിസ് സ്റ്റാഫ് എന്നിവരടക്കം ഏഴു പേരാണ് ഇവിടെ േജാലിക്കുണ്ടായിരുന്നത്. ഇതിൽ മൂന്നു പേരുടെ സർവിസ് അവസാനിച്ചു. രണ്ടു പേർ കൊച്ചി മെട്രോയിലേക്ക് മാറും. മറ്റു രണ്ടുപേർ റെയിൽവേ സ്റ്റാഫുകളാണ്.
കോഴിക്കോട് ലൈറ്റ് മെട്രോ, നിലമ്പൂർ-നഞ്ചൻക്കോട് റെയിൽവേ ലൈൻ സർവേ, തലശ്ശേരി-മൈസൂർ റെയിൽവേ ലൈൻ സാധ്യത പഠനം തുടങ്ങിയവയായിരുന്നു ഡി.എം.ആർ.സിയെ പ്രധാനമായും ഏൽപിച്ചത്. പന്നിയങ്കര മേൽപാലത്തിെൻറ നിർമാണമായിരുന്നു ഡി.എം.ആർ.സി അവസാനമായി ഏറ്റെടുത്തത്. ഇത് മാതൃകാപരമായി പൂർത്തിയാക്കി ബാക്കി 10 കോടി സർക്കാറിന് തിരിച്ചു നൽകുകയും ചെയ്തു. എന്നാൽ, ലൈറ്റ് മെേട്രായുടെ തുടർ നടപടികെളാന്നും ഇതുവെര സർക്കാറിെൻറ ഭാഗത്തുനിന്നുണ്ടായിട്ടില്ല. വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കല്‍, സ്റ്റേഷനുകളുടെ സ്ഥലം കണ്ടെത്തല്‍, അലൈന്‍മെൻറ് തയാറാക്കല്‍ തുടങ്ങിയവ കഴിഞ്ഞ് പദ്ധതി കേന്ദ്രാനുമതിക്ക് അയച്ചിരുന്നു. എന്നാൽ, കേന്ദ്ര വകുപ്പുകളുടെ അനുമതി കിട്ടിയാലേ പദ്ധതി തുടങ്ങാനാവൂവെന്നതിനാലാണ് നിർമാണം തുടങ്ങാനാകാത്തത്. കേന്ദ്രാനുമതിക്കു കാത്തു നിൽക്കാതെ നിർമാണം തുടങ്ങാമെന്ന് സംസ്ഥാന സർക്കാറിേനാട് ഇ. ശ്രീധരൻ ആവശ്യെപ്പട്ടിരുന്നെങ്കിലും അനുകൂല നിലപാട് ഇതുവരെ കിട്ടിയിട്ടില്ല. അതിനാൽതന്നെ കോഴിക്കോടിെൻറ വികസന സ്വപ്നങ്ങളിപ്പോഴും അനാഥമായി തുടരാനാണ് വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.