കൊച്ചി: കണ്ണൂരിലെയും തൃശൂരിലെയും മേഖല ഫോറൻസിക് സയൻസ് ലബോറട്ടറികളിൽ ഡി.എൻ.എ ഡിവിഷൻ തുടങ്ങാൻ നടപടി എങ്ങുമെത്തിയില്ല. ഇരു ലാബുകൾക്കുമായി രണ്ടു കോടിയോളം രൂപ മുടക്കി വാങ്ങിയ ഉപകരണങ്ങൾ കാഴ്ചവസ്തുവായി. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന് മുമ്പ് തിരക്കിട്ട് ഉപകരണങ്ങൾ വാങ്ങിക്കൂട്ടിയ നടപടി വിവാദമായി.
മിക്ക കൊലക്കേസുകളിലും ഡി.എൻ.എ പരിശോധന ഫലമാണ് സുപ്രധാന തെളിവായി മാറുന്നത്. തിരുവനന്തപുരം പൊലീസ് ആസ്ഥാനത്തെ സംസ്ഥാന ഫോറൻസിക് സയൻസ് ലബോറട്ടറിയിലാണ് നിലവിൽ ഡി.എൻ.എ പരിശോധനക്ക് സംവിധാനമുള്ളത്. തൃശൂരിലും കണ്ണൂരിലും ഡി.എൻ.എ ഡിവിഷനുകൾ പ്രവർത്തനം തുടങ്ങാത്തതിനാൽ തിരുവനന്തപുരത്തുതന്നെയുള്ള രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ബയോടെക്നോളജിയിലും പരിശോധന നടത്തിവരുന്നു. മൂന്ന് സാമ്പിൾ വരെ പരിശോധിക്കുന്നതിന് 30,000 രൂപയോളമാണ് ഇവിടെ ഫീസ്. അധികമുള്ള ഒാരോ സാമ്പിളിനും 10,000 രൂപ വീതം നൽകണം. ഇൗ സാഹചര്യത്തിലാണ് തൃശൂരിലെയും കണ്ണൂരിലെയും മേഖല ലാബുകളിൽ ഡി.എൻ.എ ഡിവിഷൻ തുടങ്ങാൻ തീരുമാനിച്ചത്.
കണ്ണൂരിൽ ഒരു കോടിയുടെ ഉപകരണങ്ങൾ വാങ്ങുകയും ലാബ് നിർമാണം പൂർത്തിയാവുകയും ചെയ്തെങ്കിലും പ്രവർത്തനം തുടങ്ങിയിട്ടില്ല. തൃശൂരിലും ഒരു കോടി മുടക്കി ഉപകരണങ്ങൾ വാങ്ങിയിട്ട് മാസങ്ങളായി. എന്നാൽ, ലാബ് നിർമാണ നടപടി എങ്ങുമെത്തിയിട്ടില്ല. ഡിവിഷൻ പ്രവർത്തനം തുടങ്ങുേമ്പാഴേക്കും വാങ്ങിവെച്ച ഉപകരണങ്ങളുടെ വാറൻറി കാലാവധി അവസാനിക്കുന്ന സ്ഥിതിയാണ്. ലാബുകൾ പൂർത്തിയാകുന്നതിന് മുേമ്പ കോടികൾ ചെലവിട്ട് ഉപകരണങ്ങൾ വാങ്ങിയതിന് പിന്നിൽ ഡി.ജി.പി ലോക്നാഥ് െബഹ്റയുടെ പ്രത്യേക താൽപര്യമാണെന്നും അറിയുന്നു.
എന്നാൽ, കണ്ണൂരിലും തൃശൂരിലും ഡി.എൻ.എ ഡിവിഷൻ തുടങ്ങാൻ നടപടി പുരോഗമിക്കുകയാണെന്ന് സംസ്ഥാന ഫോറൻസിക് സയൻസ് ലാബ് ഡയറക്ടർ ഡോ. ആർ. ശ്രീകുമാർ ‘മാധ്യമ’ത്തോട് പറഞ്ഞു. കണ്ണൂരിൽ ലാബ് നിർമിച്ചെങ്കിലുംഎല്ലാ ഉപകരണങ്ങളുമായിട്ടില്ല. ഒരു ഡിവിഷന് രണ്ടു കോടിയോളം രൂപയുടെ ഉപകരണങ്ങളെങ്കിലും വേണം. സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കുന്ന മുറക്ക് ഘട്ടംഘട്ടമായാണ് ഉപകരണങ്ങൾ വാങ്ങുന്നത്. കണ്ണൂരിൽ നാലു മാസത്തിനകം പ്രവർത്തനം തുടങ്ങാനാകുമെന്നാണ് പ്രതീക്ഷ. തൃശൂരിൽ ലാബ് നിർമിക്കേണ്ടതുണ്ട്. അതിനാൽ ഇനിയും സമയമെടുക്കുമെന്നും ഡയറക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.