ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് കേരള മോഡലിനോടുള്ള വഞ്ചന- ശശി തരൂർ

തിരുവനന്തപുരം: സംസ്ഥാനത്തേക്ക് തിരിച്ചെത്തുന്നവരിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടക്കാനുള്ള തീരുമാനം ദുഃഖകരമാണെന്ന് ശശി തരൂർ എം.പി. ഇത് കേരള മോഡിലിനോടുള്ള വഞ്ചനയാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

വിദേശത്ത് നിന്ന് വരുന്നവരിൽ പലും ജോലി നഷ്ടപ്പെട്ടാണ് വരുന്നത്. ഇവരിൽ നിന്ന് ക്വാറന്‍റീൻ ഫീസ് ഈടാക്കുന്നത് ദുഃഖകരമാണിതെന്നും തരൂർ ട്വീറ്റ് ചെയ്തു.

വിദേശത്ത് നിന്നും എത്തുന്നവരെയെല്ലാം ഇതുവരെ സര്‍ക്കാര്‍ സൗജന്യമായാണ് ക്വാറന്‍റീനില്‍ താമസിപ്പിച്ചിരുന്നത്. ഇനി മുതൽ ഇതിന് ഫീസ് ഈടാക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. എന്നാൽ തുകയെത്രയാണെന്ന് വ്യക്തമാക്കിയിരുന്നില്ല.

Tags:    
News Summary - Do not charge fee for Quarantine-Shashi Tharoor- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.