മാണിയുടെ അനുസ്​മരണ യോഗത്തിൽ​ ചെയർമാനെ തെരഞ്ഞെടുക്കരുതെന്ന്​ കോടതി

തിരുവനന്തപുരം: തിരുവനന്തപുരത്ത്​ വെച്ച്​ നടക്കുന്ന കെ.എം. മാണി അനുസ്​രണ പരിപാടിയിൽ കേരള കോൺഗ്രസ്​ എം ​െചയർമ ാനെ തെരഞ്ഞെടുക്കരുതെന്ന്​ കോടതി. തിരുവനന്തപുരം അവധിക്കാല കോടതിയുടേതാണ്​ ഉത്തരവ്​.

യോഗത്തിൽ മാണി അനുസ്​മരണം മാത്രമേ നടത്താവൂ എന്നും പാർട്ടി ഭാരവാഹികളേയും യോഗത്തിൽ തെരഞ്ഞെടുക്കരുതെന്നും കോടതി ഉത്തരവിട്ടു. കേരള കോൺഗ്രസ്​ കൊല്ലം ജില്ലാ സെക്രട്ടറി പി. മനോജ്​ നൽകിയ​ ഹരജിയിലാണ്​ കോടതി ഉത്തരവ്​.

പാർട്ടി വർക്കിങ്​ ചെയർമാൻ ആയിരുന്ന പി.ജെ. ജോസഫിനാണ്​ നിലവിൽ ചെയർമാ​ൻെറ താത്​ക്കാലിക ചുമതല. ചെയർമാൻ പദവിയിലേക്ക്​ ജോസ്​. കെ മാണിയെ പരിഗണിക്കണമെന്നാവ​ശ്യപ്പെട്ട്​ മാണി വിഭാഗത്തിലുള്ള ജില്ലാ സെക്രട്ടറിമാർ വടംവലി തുടങ്ങിയതോടെ പാർട്ടിയിൽ പ്രശ്​നങ്ങൾ തുടങ്ങിയിരുന്നു.

Tags:    
News Summary - do not elect party chairman on KM mani commemorative meetig said court -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.