പെണ്‍കുഞ്ഞുങ്ങള്‍ പിറന്നതിനാൽ ഭര്‍ത്താവില്‍ നിന്ന് സ്‌നേഹം കിട്ടുന്നില്ല; പരാതിയുമായി യുവതി വനിതാ കമീഷനില്‍

കൊച്ചി: പെണ്‍കുഞ്ഞുങ്ങള്‍ പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും സ്‌നേഹവും പരിഗണനയും കിട്ടുന്നില്ലെന്ന പരാതിയുമായി യുവതി വനിതാ കമീഷനില്‍. പരാതിക്കാരിയുടെയും ഭര്‍ത്താവിന്‍റെയും വാദം കേട്ട കമീഷന്‍ ഇരുവരെയും കൗണ്‍സലിങ്ങിന് വിധേയരാക്കാന്‍ തീരുമാനിച്ചു.

ഇവരുടെ ആദ്യത്തെ പെൺകുഞ്ഞിന് രണ്ടു വയസ്സും രണ്ടാമത്തെ കുഞ്ഞിന് ഒരു മാസവുമാണ് പ്രായം. ഇരുപത്തിയഞ്ചുകാരിയാണ് പരാതി നല്‍കിയത്. എന്നാൽ, പരാതിക്കാരിയുടെ ആരോപണം ഭർത്താവ് പൂര്‍ണമായും നിഷേധിച്ചു. പ്രശ്നം പരിഹരിക്കാൻ കൗണ്‍സലിങ്ങിന് വിധേയരാകാനാണ് കമീഷൻ നിർദേശിച്ചത്.

രണ്ട് ദിവസമായി എറണാകുളം വൈ.എം.സി.എ ഹാളില്‍ സംഘടിപ്പിച്ച സിറ്റിങ്ങില്‍ കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടര്‍ ഷാജി സുഗുണന്‍ എന്നിവര്‍ പരാതികള്‍ കേട്ടു.

പെണ്‍കുട്ടി പിറന്നുവെന്ന കാരണത്താല്‍ ഭര്‍ത്താവില്‍ നിന്നും പരിഗണന ലഭിക്കുന്നില്ലെന്ന പരാതികള്‍ ആധുനിക ലോകത്ത് ഇപ്പോഴും ഉയരുന്നത് സമൂഹത്തിനാകെ അപമാനകരമാണെന്ന് കമീഷന്‍ അംഗം അഡ്വ. ഷിജി ശിവജി വിലയിരുത്തി. സ്ത്രീ പുരുഷ സമത്വം കുടുംബങ്ങളില്‍ നിന്ന് ആരംഭിക്കണമെന്നും വിവേചനം ഇല്ലാതാക്കണമെന്നും സമൂഹം ഒന്നാകെ ചര്‍ച്ച ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് അഡ്വ. ഷിജി ശിവജി ഓര്‍മിപ്പിച്ചു.

Tags:    
News Summary - do not get love from husband after girl children are born

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.