മുളങ്കുന്നത്തുകാവ്: ഗവ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ ഡോക്ടറെ പൊലീസ് അറസ്റ്റു ചെയ്തു. ആശുപത്രിയിലെ ജനറല്‍ സര്‍ജറി വിഭാഗത്തിലെ അസി.പ്രഫ. ഹബീബ് മുഹമ്മദിനെയാണ് (47) മെഡിക്കല്‍ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടാം വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.
ചൊവാഴ്ച്ച രാവിലെ ഓപറേഷന്‍ തിയറ്ററിലാണ് സംഭവം. തിയറ്ററിലെ ശസ്ത്രക്രിയ ഡ്യൂട്ടിക്കിടെ ബലമായി കടന്നുപിടിച്ച് അപമാനിക്കുകയായിരുന്നെന്നാണ് വിദ്യാര്‍ഥിനിയുടെ പരാതി. ബുധനാഴ്ച വിദ്യാര്‍ഥിനി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഗ്രീവെന്‍സ് കണ്‍ട്രോള്‍ കമ്മിറ്റി ആരോപണവിധേയനായ ഡോക്ടറുടെ മൊഴിയെടുക്കവേ അനില്‍ അക്കര എം.എല്‍.എയത്തെി നടപടിക്കും അറസ്റ്റിനും ആവശ്യമുന്നയിച്ചത് നാടകീയ സംഭവങ്ങള്‍ക്കിടയാക്കി.
വൈസ് പ്രിന്‍സിപ്പല്‍ ഡോ. പുഷ്പലത, മറ്റ് മെഡിക്കല്‍ കോളജ് വകുപ്പ് മേധാവികള്‍ എന്നിവരടങ്ങിയ കമ്മിറ്റി അംഗങ്ങള്‍ക്കുനേരെ പൊലീസ് അറസ്റ്റിനുള്ള നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ബുധനാഴ്ച കോളജ് യൂനിയന്‍െറ ആഭിമുഖ്യത്തില്‍ ആരോപണ വിധേയനായ ഡോക്ടറുടെ കോലം കത്തിച്ചിരുന്നു. സ്ഥലത്തുണ്ടായിരുന്ന പേരാമംഗലം സി.ഐ ഉള്‍പ്പെടുന്ന പൊലീസ് സംഘമത്തെി ഡോക്ടറെ കസ്റ്റഡിയിലെടുത്തു. വൈകീട്ട് അറസ്റ്റ് രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.