പത്തനംതിട്ട: ജില്ല മെഡിക്കൽ ഓഫിസിലെ ഉന്നതരിൽനിന്ന് വനിത ജീവനക്കാരി പീഡിപ്പിക്കപ്പെട്ട സംഭവം ഒതുക്കിത്തീർത്തതായി ആരോപണം. സ്ത്രീയായ ഇരയുടെ പരാതി പൊലീസിന് കൈമാറാതെ രഹസ്യമാക്കിവെച്ചു. പിന്നീട് സംഭവം ആരോഗ്യമന്ത്രി ഇടപെട്ട് ഒതുക്കിത്തീർത്തെന്ന് കെ.പി.സി.സി ജനറൽ സെക്രെട്ടറി അഡ്വ. പഴകുളം മധു ആരോപിച്ചു.
ഫാർമസിസ്റ്റായ ജീവനക്കാരി ആർദ്രം മിഷൻ ജില്ല കോഓഡിനേറ്റർക്കെതിരെ നൽകിയ പരാതി ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം.ഒ, ഡി.പി.എം എന്നിവർ മന്ത്രിയുടെയും സി.പി.എം നേതൃത്വത്തിെൻറയും ഇടപെടലിൽ ജൂൺ 20ന് ചേർന്ന ഇേൻറണൽ കംപ്ലയിൻറ് കമ്മിറ്റിയിൽ ഒതുക്കിത്തീർത്ത് ആരോപണവിധേയനെ രക്ഷപ്പെടുത്തുകയായിരുന്നു.
ജില്ല മെഡിക്കൽ ഓഫിസിൽ സി.പി.എം അനുഭാവികളെ കുത്തിനിറച്ച് അഴിമതിയും അനധികൃത നിയമനങ്ങളും നടത്തുന്ന ലോബി പ്രവർത്തിക്കുന്നുണ്ട്. ആ ലോബി ഇരയായ പെൺകുട്ടിയെ പിന്തുടർന്ന് ഉപദ്രവിക്കുന്നതായും പരാതിയുണ്ട്.
ആർദ്രം മിഷൻ ജില്ല കോഓഡിനേറ്ററായ ഡോക്ടർ സ്ത്രീ ജീവനക്കാരിയെ ഇനി ശാരീരികമായും മാനസികമായും പീഡിപ്പിക്കില്ലെന്ന് 500 രൂപ മുദ്രപ്പത്രത്തിൽ എഴുതിക്കൊടുത്താണ് രക്ഷപ്പെടുത്തിയതെന്നും പഴകുളം മധു ആരോപിച്ചു.
ഇതിെൻറ രേഖകളും അദ്ദേഹം പുറത്തുവിട്ടു. സംഭവത്തിൽ കുറ്റവാളികളായ ആർദ്രം മിഷൻ കോഓഡിനേറ്റർ, ആരോപണവിധേയനെ രക്ഷപ്പെടാൻ സഹായിച്ച ഡി.എം.ഒ, ഡെപ്യൂട്ടി ഡി.എം. എന്നിവരെ സസ്പെൻഡ് ചെയ്ത് കോടതി നിരീക്ഷണത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആരോഗ്യമന്ത്രി രാജിവെക്കണമെന്നും പഴകുളം മധു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.