മാവേലിക്കര ജില്ല ആശുപത്രിയിൽ ഡോക്ടറെ മർദിച്ച സംഭവത്തിൽ ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ ബഹിഷ്കരണ സമരം. സർക്കാർ ആശുപത്രികളിൽ രാവിലെ 10 മുതൽ 11 വരെ ജനറൽ ഒ.പികൾ നിശ്ചലമായി. കേരള ഗവ.മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷെൻറ (കെ.ജി.എം.ഒ.എ) നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ സ്പെഷാലിറ്റി ഒ.പികൾ വെള്ളിയാഴ്ച പ്രവർത്തിച്ചില്ല.
അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും നടന്നില്ല. അത്യാഹിതവിഭാഗം, അടിയന്തര ശസ്ത്രക്രിയകൾ, ലേബർ ഐ.പി ചികിത്സ, കോവിഡ് ചികിത്സ എന്നിവക്ക് തടസ്സമുണ്ടായില്ല. അത്യാഹിത വിഭാഗത്തിലും വലിയ പ്രതിസന്ധിയുണ്ടായില്ല. സമരത്തിെൻറ ഭാഗമായി എല്ലാ ആശുപത്രികളിലും പ്രതിഷേധയോഗം േചർന്നു. സംഭവം നടന്ന് ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിൽ െപാലീസ് കാണിക്കുന്നത് കുറ്റകരമായ അനാസ്ഥയാണെന്ന് ഭാരവാഹികൾ കുറ്റപ്പെടുത്തി. ഈ വിഷയത്തിൽ കെ.ജി.എം.ഒ.എ നടത്തുന്ന ഇടപെടലുകൾ അവഗണിക്കപ്പെടുകയാണ്.
കോവിഡ് കാലത്ത് ഇത്തരം അക്രമം ചെറുക്കാനും നീതിക്കുമായി ഡോക്ടര്‍മാര്‍ക്ക് പരസ്യപ്രതിഷേധത്തിലേക്ക് പോകേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. പ്രതി പൊലീസുകാരനായതിനാൽ കേസ് തേച്ചുമാച്ചുകളയാനും നീക്കമുണ്ട്. വിഷയം സങ്കീർണമാക്കാതെ അറസ്റ്റും നിയമ നടപടിയും ഉണ്ടാവണമെന്ന് സംസ്ഥാന പ്രസിഡൻറ് ഡോ. ജി.എസ്. വിജയകൃഷ്ണൻ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.