തിരുവനന്തപുരം: ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് പി.പി.ഇ കിറ്റ് ധരിച്ച് സെക്രേട്ടറിയറ്റിന് മുന്നിൽ മെഡിക്കൽ കോളജ് ഡോക്ടർമാരുടെ സമരം. ഗവ. പി.ജി മെഡിക്കൽ ടീച്ചേഴ്സ് അസോസിയേഷൻ (കെ.ജി.പി.എം.ടി.എ) ആണ് സമരം നടത്തിയത്. ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകത തിരുത്തുക, നിയമാനുസൃത സ്ഥാനക്കയറ്റം നടത്തുക, നിലവിലെ ബത്തകൾ നിലനിർത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാർ ഉന്നയിച്ചു.
മെഡിക്കൽ േകാളജുകളിൽ മൂന്ന് മണിക്കൂർ ഒ.പി ബഹിഷ്കരിച്ച് ഡോക്ടർമാർ നേരത്തെ സൂചന പണിമുടക്ക് നടത്തിയിരുന്നു. ആവശ്യങ്ങളിൽ അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ അടുത്ത ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.