ഡോക്ടർമാർ ചികിത്സ നിഷേധിച്ച് തെരുവിലിറങ്ങിയത് നിയമവിരുദ്ധമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: അടിയന്തരഘട്ടത്തിലുള്ള രോഗികൾക്ക് ചികിത്സനിഷേധിക്കുന്നത് വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ ക്രിമിനൽ കുറ്റമാണെന്നിരിക്കെ, ചികിത്സനിഷേധിച്ച് ഡോക്ടർമാർ തെരുവിലിറങ്ങിയത് പ്രഥമദൃഷ്​ട്യ നിയമവിരുദ്ധവും മനുഷ്യാവകാശലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ.

ന്യായമായ അവകാശങ്ങൾക്ക് വേണ്ടി സമരംചെയ്യാൻ ഡോക്ടർമാർക്ക് തടസ്സമില്ലെങ്കിലും അത് രോഗികളുടെ ജീവൻ കൈയിലെടുത്ത്​ കൊണ്ടാകരുതെന്ന് കമീഷൻ ആക്റ്റിങ്​ അധ്യക്ഷൻ പി. മോഹനദാസ് ഉത്തരവിൽ പറഞ്ഞു. മെഡിക്കൽ ബന്ദ് ദിവസം ജനറൽ ആശുപത്രിയിൽ രോഗികളെ പരിശോധിച്ചുകൊണ്ടിരുന്ന വനിത ഡോക്ടറെ സമരത്തി​​​െൻറ ഭാഗമായി സഹ ഡോക്ടർമാർ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തിൽ പത്രവാർത്തയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്​റ്റർ ചെയ്ത കേസിലാണ് ഉത്തരവ്.

മെഡിക്കൽ ബന്ദി​​െൻറ പേരിൽ സംസ്ഥാനത്ത് അടിയന്തരചികിത്സ ആവശ്യമുള്ള നൂറുകണക്കിന് രോഗികൾ വലഞ്ഞത് മാപ്പർഹിക്കാത്ത കുറ്റമാണെന്ന് ഉത്തരവിലുണ്ട്.മെഡിക്കൽ ബന്ദ് ദിവസം ചികിത്സിക്കാനെത്തിയ ഡോക്ടറെ വിളിച്ചിറക്കിയ സംഭവം ഉൾപ്പെടെ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സനിഷേധങ്ങൾ അന്വേഷിച്ച് ആരോഗ്യവകുപ്പ് ഡയറക്ടറും ഡി.ജി.പിയും നാലാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്നും കമീഷൻ ആവശ്യപ്പെട്ടു.

Tags:    
News Summary - doctors strike -Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.