ആശുപത്രി ആക്രമണങ്ങൾ: സംസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചു

തിരുവനന്തപുരം: വർധിച്ചു വരുന്ന ആശുപത്രി ആക്രമണങ്ങൾക്കെതിരെ ഇന്ത്യൻ മെഡിക്കൽ അസോസിയേഷ​​​​​െൻറ നേതൃത്വത്തിൽ സംസ്ഥാനത്തെ ഡോക്ടർമാർ പ്രതിഷേധിച്ചു. ഒ.പി വിഭാഗത്തിലെ മുഴുവൻ ഡോക്ടർമാരും രാവിലെ ഒമ്പത്​ മുതൽ ഒരു മണിക്കൂർ പ്രിസ്​ക്രിപ്ഷൻ എഴുതാതെ പ്രതിഷേധത്തിൽ പങ്കുചേർന്നു. കൂടാതെ ഡോക്ടർമാരും പ്രതിഷേധ ബാഡ്ജ് ധരിച്ചാണ് രാവിലെ ഡ്യൂട്ടിക്കെത്തിയത്. 

കേരള ഗവ. മെഡിക്കൽ ഓഫിസേഴ്സ്​ അസോസിയേഷൻ, കേരള ഗവ. മെഡിക്കൽ കോളജ് ടീച്ചേഴ്സ്​ അസോസിയേഷൻ, പി.ജി മെഡിക്കൽ സ്​റ്റുഡൻറ്സ്​ അസോസിയേഷൻ, ഹൗസ്​ സർജൻസ്​ അസോസിയേഷൻ, മെഡിക്കൽ സ്​റ്റുഡൻറ്സ്​ അസോസിയേഷൻ, ക്വാളിഫൈഡ് ൈപ്രവറ്റ് മെഡിക്കൽ പ്രാക്ടീഷണേഴ്സ്​ എന്നീ സംഘടനകളാണ് ഐ.എം.എ ആഹ്വാനം ചെയ്ത പ്രതിഷേധ സമരത്തിൽ അണിചേർന്നത്.

ഡൽഹിയിലെ രാജ്ഘട്ടിൽ നിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പതിനായിരക്കണക്കിന് ഡോക്ടർമാരാണ് പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. 

Tags:    
News Summary - doctors strike in kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.