Representational Image

ഡോക്ടർമാർ പ്രക്ഷോഭത്തിലേക്ക്​: നാളെ മെഡിക്കൽ കോളജുകളിൽ ധർണ

 തി​രു​വ​ന​ന്ത​പു​രം: ശ​മ്പ​ള പ​രി​ഷ്​​ക​ര​ണ​ത്തി​ലെ അ​പാ​ക​ത​യ​ട​ക്കം ചൂ​ണ്ടി​ക്കാ​ട്ടി മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഡോ​ക്ട​ർ​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. കേ​ര​ള ഗ​വ.​ മെ​ഡി​ക്ക​ൽ കോ​ള​ജ്​​ ടീ​ച്ചേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍റെ (കെ.​ജി.​എം.​സി.​ടി.​എ) നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലും തി​രു​വ​ന​ന്ത​പു​ര​ത്ത്​ ഡി.​എം.​ഇ ഓ​ഫി​സി​ന്​ മു​ന്നി​ലും ധ​ർ​ണ ന​ട​ത്താ​നാ​ണ്​ തീ​രു​മാ​നം. തു​ട​ർ​ന്നും അ​നു​കൂ​ല ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ങ്കി​ൽ ഡി​സം​ബ​ർ ഒ​ന്നു​മു​ത​ൽ ച​ട്ട​പ്പ​ടി സ​മ​ര​വും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. യു.​ജി.​സി സ്കീം ​പ്ര​കാ​രം 2020 സെ​പ്​​റ്റം​ബ​റി​ൽ ശ​മ്പ​ള പ​രി​ഷ്ക​ര​ണം പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ​എ​ൻ​ട്രി കേ​ഡ​റി​ലു​ള്ള​വ​രു​ടെ ശ​മ്പ​ളം 2016 ലേ​തി​നെ​ക്കാ​ൾ വെ​ട്ടി​ക്കു​റ​ച്ചു​വെ​ന്നാ​ണ്​ ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്ന​ത്. ​

മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന ക്ഷാ​മ​ബ​ത്ത കു​ടി​ശ്ശി​ക അ​നു​വ​ദി​ക്കു​ക, മെ​ഡി​ക്ക​ൽ കോ​ള​ജി​​ലെ ജീ​വ​ന​ക്കാ​ർ​ക്ക്​ വി.​ഐ.​പി ഡ്യൂ​ട്ടി, പു​റ​ത്തു​ള്ള മ​റ്റ്​ ഡ്യൂ​ട്ടി​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ കൂ​ടി ഉ​ന്ന​യി​ച്ചു​കൂ​ടി​യാ​ണ്​ ഡോ​ക്ട​ർ​മാ​ർ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്. ഡി​സം​ബ​റി​ലെ ച​ട്ട​പ്പ​ടി സ​മ​ര​ത്തി​ലും ഫ​ലം ക​ണ്ടി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ സ​മ​ര​മു​റ​ക​ളി​ലേ​ക്ക്​ നീ​ങ്ങാ​നാ​ണ്​ തീ​രു​മാ​നം.

സ്​െ​​റ്റെ​പ​ൻ​റ്​ വ​ർ​ധ​ന​യ​ട​ക്കം ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പി.​ജി ഡോ​ക്ട​ർ​മാ​ർ അ​നി​ശ്ചി​ത​കാ​ല പ​ണി​മു​ട​ക്ക്​ പ്ര​ഖ്യ​പി​​ച്ചെ​ങ്കി​ലും സ​ർ​ക്കാ​റു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ ഒ​രു​മാ​സ​ത്തേ​ക്ക്​ സ​മ​രം മാ​റ്റി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. പി​ന്നാ​ലെ​യാ​ണ് ഡോ​ക്ട​ർ​മാ​രും സ​മ​രം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ബേ​സ് ക്യാ​മ്പ് ന​ട​ത്തു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ഡോ​ക്ട​ർ​മാ​രെ മാ​ത്രം നി​യ​മി​ക്കാ​നു​ള്ള തീ​രു​മാ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ കെ.​ജി.​എം.​സി.​ടി.​എ നേ​ര​േ​ത്ത രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Tags:    
News Summary - Doctors to protest: Tomorrow in medical colleges dharna

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.