കോഴിക്കോട്: കേന്ദ്രസര്‍ക്കാരിെൻറ മെഡിക്കല്‍ ഭേദഗതി ബില്ലില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ ഡോക്ടര്‍മാര്‍ വ്യാഴാഴ്ച രാജ്യ വ്യാപകമായിനടത്താനിരുന്ന പണിമുടക്ക് പിൻവലിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷവർധനുമായി ഐ.എം.എ ഭാരവാഹികൾ നടത്തിയ ചർച്ചയിലാണ് തീരുമാനം. മെഡിക്കൽ ബില്ലിൽ ഡോക്ടർമാരുടെ ആശങ്ക പരിഹരിക്കാൻ സർക്കാർ ഇടപെടുമെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഉറപ്പ് നൽകിയതായി ഐ.എം.എ അറിയിച്ചു.
നേരത്തെ ഒ.പി സര്‍വീസ് ഒഴിവാക്കി 24 മണിക്കൂറാണ് സമരം നിശ്ചയിരുന്നത്. സർക്കാർ, സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം മാത്രമേ പ്രവർത്തിക്കുകയുള്ളൂയെന്ന് ഐ.എം.എ കേരളഘടകവും അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.