തിരുവനന്തപുരം: റവന്യൂ വകുപ്പിന്‍റെ ഉത്തരവിന് കല്ലിടൽ നിർത്തിയെന്ന് അർഥമില്ലെന്ന് റവന്യൂ മന്ത്രി കെ. രാജൻ. സർവേ നടപടികൾ വേഗത്തിലാക്കാനാണ് നടപടി. സമ്മതമുള്ള സ്ഥലങ്ങളിൽ കല്ലിടാം. സർവേ രീതികൾ വിപുലീകരിക്കാൻ മൂന്നുതരം രീതികൾ അനുവദിക്കണമെന്ന ആവശ്യം കെ-റെയിൽ മുന്നോട്ടുവെച്ചു. ഇത് റവന്യൂ വകുപ്പ് അംഗീകരിക്കുകയാണ് ചെയ്തത്.
അതിലൊന്ന് തർക്കമില്ലാത്ത ഭൂമിയിൽ കല്ലിടാമെന്ന് തന്നെയാണ്. സർവേ വേഗത്തിലാക്കാൻ മറ്റു സാങ്കേതികവിദ്യകൾ കൂടി ഉപയോഗിക്കണമെന്ന് ആവശ്യപ്പെട്ടപ്പോൾ അതിന് അനുവാദം നൽകി.ഏതാണോ വേഗത്തിൽ ചെയ്യാവുന്നത് അതു സ്വീകരിക്കാം. സ്ഥലം ഏറ്റെടുക്കുമ്പോൾ നഷ്ടം കൃത്യമായി കണക്കാക്കാനാണ് കല്ലിട്ടത്. ഭൂമിയേറ്റെടുക്കാൻ ഇന്ത്യയിൽ ഒരു നിയമം മാത്രമേയുള്ളൂവെന്നും മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.