പടന്ന: പേപ്പട്ടിയുടെ കടിയേറ്റ് പടന്നയിൽ അഞ്ചുപേർ ചികിത്സയിൽ. കൈപ്പാടിലെ കെ.ബി. മൂസ, അൽ അമീൻ മസ്ജിദിന് സമീപം കെ.കെ. മുഹമ്മദലി, തെക്കേക്കാട് ബണ്ടിന് സമീപത്തെ ആർ. സുനിൽ, തെക്കേപ്പുറം അംഗൻവാടി വിദ്യാർഥികളായ റാബിയ, നാസിൽ എന്നിവരാണ് കടിയേറ്റ് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രി, കാഞ്ഞങ്ങാട് ജില്ല ആശുപത്രി എന്നിവിടങ്ങളിൽ ചികിത്സ തേടിയത്.
ഈ ഭാഗത്തുള്ള വീടുകളിലെ ആട്, കോഴി എന്നിവയെയും പേപ്പട്ടി ആക്രമിച്ചിട്ടുണ്ട്. മാസങ്ങളായി തെരുവുനായ്ക്കളുടെ ശല്യം കാരണം പടന്ന നിവാസികൾ ബുദ്ധിമുട്ടുകയാണ്. അതിരാവിലെ നടക്കാൻ ഇറങ്ങുന്നവർക്കാണ് നായ് ശല്യം കൂടുതൽ ഭീതി ഉണർത്തുന്നത്.
മാട്ടുമ്മൽ ഹോട്ടലിന് സമീപത്ത് സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യത്തിൽ റോഡിൽ നിൽക്കുന്ന യുവാക്കളെ കുതിച്ചുവരുന്ന പട്ടി കടിക്കാൻ ശ്രമിക്കുന്ന രംഗം ഭീതിയുണർത്തുന്നതാണ്. നിരവധിപേർക്ക് കടിയേറ്റതോടെ പഞ്ചായത്ത് അധികൃതർ പട്ടിപിടുത്തക്കാരെ വരുത്തി നിരവധി പട്ടികളെ പിടികൂടി. ഇവയെ വന്ധ്യംകരണത്തിന് വിധേയമാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.