ഡോളർ കടത്ത്: സ്​പീക്കറുടെ അസി. പ്രൈവറ്റ്​ സെക്രട്ടറി ഹാജരാകില്ല

തിരുവനന്തപുരം: ഡോളർ കടത്ത്​ കേസിൽ നിയമസഭാ സ്​പീക്കർ പി. ശ്രീരാമകൃഷ്​ണന്‍റെ അസിസ്റ്റന്‍റ് പ്രൈവറ്റ്​ സെക്രട്ടറി കെ. അയ്യപ്പൻ ചോദ്യം ചെയ്യലിന് കസ്റ്റംസിന് മുമ്പാകെ ഇന്ന് ഹാജരാകില്ല. ഹാജരാകണമെന്ന് രേഖാമൂലം കസ്റ്റംസ് അറിയിച്ചിട്ടില്ലെന്ന് അയ്യപ്പൻ മാധ്യമങ്ങളെ അറിയിച്ചു. ഫോണിൽ വിളിച്ചാണ് ഹാജരാകാൻ ആവശ്യപ്പെട്ടത്. രേഖാമൂലം ആവശ്യപ്പെട്ടാൽ അന്വേഷണ സംഘം മുമ്പാകെ ഹാജരാകുമെന്നും അയ്യപ്പൻ പറഞ്ഞു.

രേഖാമൂലം ആവശ്യപ്പെടാതെ ഹാജരാകേണ്ടെന്ന നിയമോപദേശമാണ് ലഭിച്ചെന്ന് സ്പീക്കറുടെ ഒാഫീസിൽ നിന്ന് അറിച്ചതായി മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. അന്വേഷണത്തിന്‍റെ ഭാഗമായി ഇന്ന് രാവിലെ 10ന്​​ കൊച്ചിയിലെ കസ്​റ്റംസ്​ ഒാഫിസിൽ ഹാജരാകാൻ തിങ്കളാഴ്ച വൈകീട്ടാണ് കസ്റ്റംസ് ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടത്.

സ്വർണ കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറുടെ അസിസ്റ്റന്‍റ് പ്രൈവറ്റ്​ സെക്രട്ടറിയെ ചോദ്യം ചെയ്യാൻ കസ്റ്റംസ് തീരുമാനിച്ചത്. ഡോളർ കടത്ത്​ കേസിൽ സ്​പീക്കറെ ചോദ്യം ചെയ്യാമെന്ന നിയമോപദേശം കസ്​റ്റംസിന്​ ലഭിച്ചിട്ടുണ്ട്​.

അതേസമയം, സ്വർണക്കടത്ത്​ കേസുമായി ബന്ധപ്പെട്ട്​ അസി. പ്രോ​േട്ടാകോൾ ഒാഫിസർ എം.എസ്. ഹരികൃഷ്​ണൻ ഇന്ന്​ ​േചാദ്യം ചെയ്യലിന്​ ഹാജരായി.

പ്രതികളുടെ റിമാൻഡിൽ കാലാവധി അവസാനിക്കുന്നതിനെ തുടർന്ന് സ്വപ്ന സുരേഷിനെയും സരിത്തിനെയും ഇന്ന് കോടതിയിൽ ഹാജരാക്കും. ഒാൺലൈൻ വഴി കോടതി നടപടികൾ പൂർത്തിയാക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.