കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ യൂനിടാക് എം.ഡി സന്തോഷ് ഈപ്പനെ കസ്റ്റംസ് അറസ്റ്റു ചെയ്തു. സന്തോഷ് ഈപ്പന്‍റെ ജാമ്യാപേക്ഷ കസ്റ്റംസ് എതിർക്കാത്തതിനാൽ കോടതി ജാമ്യം അനുവദിക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ച് കസ്റ്റംസ് നോട്ടീസ് നൽകിയതിെൻറ അടിസ്ഥാനത്തിൽ സന്തോഷ് ഈപ്പൻ ചൊവ്വാഴ്ച രാവിലെതന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫിസിൽ ഹാജരായിരുന്നു. പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ കസ്റ്റംസ് സംഘം ഉച്ചക്കുശേഷം അറസ്റ്റ് ചെയ്യുകയായിരുന്നു.
എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) കോടതിയിൽ ഹാജരാക്കിയ സന്തോഷ് ഈപ്പന്‍റെ ജാമ്യപേക്ഷ കസ്റ്റംസ് എതിർത്തില്ല. തുടർന്ന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുേമ്പാൾ ഹാജരാകണം, വിദേശത്തു പോകാൻ കോടതിയുടെ മുൻകൂർ അനുമതി വേണം തുടങ്ങിയ വ്യവസ്ഥകളിലാണ് ജാമ്യം.
യു.എ.ഇ കോൺസുലേറ്റിലെ ധനകാര്യവിഭാഗം തലവനായിരുന്ന ഖാലിദ് മുഹമ്മദലി ഷൗക്രിക്ക് ഡോളർ നൽകിയത് സന്തോഷ് ഈപ്പനാണെന്നാണ് കസ്റ്റംസിെൻറ ആരോപണം. ഖാലിദ് വിദേശത്തേക്ക് 1.90 കോടിയുടെ ഡോളർ കടത്തിയെന്നാണ് കേസ്. വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ പദ്ധതിയുടെ കരാർ ഏറ്റെടുത്തിരുന്നത് യൂനിടാക്കായിരുന്നു. ഈ ഇടപാടിന് കമീഷനായി യൂനിടാക് ഖാലിദിന് പണം നൽകിയെന്നാണ് കസ്റ്റംസ് ആരോപണം. സന്തോഷ് ഈപ്പൻ ഡോളറിലാക്കി നൽകിയ പണം പിന്നീട് സ്വപ്ന സുരേഷിെൻറയും സരിത്തിെൻറയും സഹായത്തോടെ വിദേശത്തേക്ക് കടത്തുകയായിരുന്നുവെന്നും കസ്റ്റംസ് പറയുന്നു.
നയതന്ത്ര ചാനൽ വഴിയുള്ള സ്വർണക്കടത്ത് പിടികൂടിയതോടെയാണ് വൻതോതിൽ രാജ്യത്തുനിന്ന് ഡോളർ കടത്തിയതിെൻറ വിശദാംശങ്ങൾ പുറത്തുവന്നത്. നേരത്തേ കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സരിത്ത്, എം.ശിവശങ്കർ എന്നിവരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. വിദേശത്തുള്ള ഖാലിദ് മുഹമ്മദ് അലി ഷൗക്രിക്കെതിരെ ജാമ്യമില്ലാ വാറൻറും നിലവിലുണ്ട്. കേസിലെ അഞ്ചാം പ്രതിയാണ് സന്തോഷ് ഈപ്പൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.