ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന പാടില്ല; പുനഃപരിശോധനാ ഹരജി ഹൈകോടതി തള്ളി

കൊച്ചി: ഗുരുവായൂർ ദേവസ്വം ഫണ്ടിൽ നിന്ന് സംഭാവന നൽകാൻ പാടില്ലെന്ന് ഹൈകോടതി. ഡിവിഷൻ ബെഞ്ച് ഉത്തരവ് പുനഃപരിശോധിക്കണമെന്ന ഗുരുവായൂർ ദേവസ്വത്തിന്‍റെ ആവശ്യം കോടതി തള്ളി. പ്രളയകാലത്തും കോവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതിനെതിരായ കേസില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയിൽ വരില്ലെന്ന് ഹൈകോടതി നേരത്തെ വിധിച്ചിരുന്നു. ഈ വിധിക്കെതിരെയാണ് പുനഃപരിശോധന ഹരജി നൽകിയത്.

ദേവസ്വം ബോര്‍ഡ് പണം നൽകിയത് നിയമവിരുദ്ധമാണ്. ദേവസ്വം ആക്ട് പ്രകാരം ദേവസ്വത്തിന്‍റെ പണം മറ്റ് ആവശ്യങ്ങൾക്കായി അനുവദിക്കാനാവില്ല. ഗുരുവായൂർ ക്ഷേത്രത്തിലെ സ്വത്തുവകകളുടെ അവകാശി ഗുരുവായൂരപ്പൻ ആണ്. ട്രസ്റ്റി എന്ന നിലയിൽ സ്വത്തുകൾ പരിപാലിക്കാലാണ് ദേവസ്വം ബോർഡിന്‍റെ ചുമതല.

ദേവസ്വം നിയമത്തിന്‍റെ പരിധിക്കുള്ളിൽ നിന്ന് മാത്രമേ ബോർഡിന് പ്രവർത്തിക്കാൻ സാധിക്കൂ. ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത് ദേവസ്വം നിയമത്തിന്‍റെ പരിധിയിൽ വരില്ല. ഇക്കാര്യത്തിൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ദേവസ്വത്തിന് നിർദേശം നൽകാൻ സർക്കാറിന് അധികാരമില്ലെന്നും ഡിവിഷൻ ബെഞ്ച് വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Donations from Guruvayur Devaswom Fund are not allowed; The High Court dismissed the petition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.