കോട്ടയം: കൂട്ടിക്കൽ വില്ലേജിൽ കഴിഞ്ഞ ദിവസം ഭൂമിക്കടിയിൽനിന്ന് പതയോടെ വെള്ളം പുറത്തേക്ക് വന്ന സംഭവത്തിൽ പേടിക്കേണ്ട സാഹചര്യമില്ലെന്ന് ഭൂജല വകുപ്പിലെ ജിയോ ഹൈഡ്രോളജിസ്റ്റ് അറിയിച്ചു.
ഒരാളുടെ പുരയിടത്തിലാണ് ഇത്തരത്തിൽ പ്രതിഭാസം കണ്ടത്. തുടർന്ന് ജിയോ ഹൈഡ്രോളജിസ്റ്റ് പരിശോധന നടത്തിയിരുന്നു. കൂവപ്പള്ളി വില്ലേജിൽ കറിപ്ലാവ് അംഗൻവാടിക്ക് സമീപം ശനിയാഴ്ച രാവിലെ മുതൽ മണ്ണിനടിയില്‍നിന്ന് ശക്തമായ ഉറവ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുതാഴെ 30ഓളം വീട്ടുകാർ താമസിക്കുന്നുണ്ട്. കുടുംബങ്ങളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.