തിരുവനന്തപുരം: വീട്ടിലെ മാലിന്യം സെക്രട്ടേറിയറ്റിൽ കൊണ്ട് വരരുതെന്ന് സെക്രട്ടേറിയേറ്റ് ജീവനക്കാരോട് സംസ്ഥാന സര്‍ക്കാര്‍. വീട്ടിൽനിന്നുള്ള പച്ചക്കറി മാലിന്യമടക്കം സെക്രട്ടറിയേറ്റിലെ മാലിന്യക്കുട്ടകളിൽ കണ്ടെത്തിയ സാഹചര്യത്തിലാണ് സെക്രട്ടേറിയറ്റ് ഹൗസ് കീപ്പിങ് സെല്ലിന്റെ മുന്നറിയിപ്പ്. വേണ്ടിവന്നാൽ മാലിന്യക്കുട്ടകൾ സി.സി.ടി.വി പരിധിയിൽ ആക്കുമെന്നും ഉത്തരവിൽ പറഞ്ഞു.
നിർദേശം ലംഘിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകും. കൂടാതെ, സെക്രട്ടേറിയറ്റ് വളപ്പിൽ നായ്ക്കൾക്ക് ഭക്ഷണം നൽകി സംരക്ഷിക്കരുത്, വെള്ളക്കുപ്പികളിൽ അലങ്കാര ചെടി വളർത്തരുത് തുടങ്ങിയ നിർദേശങ്ങളും ഉത്തരവിൽ പറയുന്നു. അനക്സ് 1, അനക്സ് 2 ശുചീകരണത്തിന്റെ ഭാഗമായാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.