തൃശൂർ പൂരം അന്വേഷണം കൊള്ളാം, ഇനിയും നീളരുത്​ -വി.എസ്​. സുനിൽകുമാർ

തൃശൂർ: ഏപ്രിലിൽ നടന്ന തൃശൂർ പൂരം അലങ്കോലപ്പെടാനിടയായ സാഹചര്യം വ്യത്യസ്ത തലങ്ങളിൽ ഡി.ജി.പിയും രണ്ട്​ എ.ഡി.ജി.പിമാരും അന്വേഷിക്കുമെന്ന തീരുമാനം സ്വാഗതാർഹമാണെങ്കിലും അതിന്‍റെ പേരിൽ ഇനിയും വിവാദം നീട്ടിക്കൊണ്ടുപോകാൻ പറ്റില്ലെന്ന്​ സി.പി.​ഐ നേതാവും മുൻ മന്ത്രിയുമായ വി.എസ്​. സുനിൽ കുമാർ.

അന്വേഷണ റിപ്പോർട്ടിന്​ ഏറ്റവും ചുരുങ്ങിയ കാലപരിധി നിശ്ചയിക്കണം. ‘ഒച്ചിഴയുന്നതുപോലെയല്ല, കുതിരവേഗത്തിൽ വേണം അന്വേഷണം’ -അദ്ദേഹം ‘മാധ്യമ’ത്തോട്​ പറഞ്ഞു.

പൂരം കലക്കിയതിൽ ഗൂഢാലോചനയുണ്ടെന്നും പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നും താനടക്കമുള്ളവർ ആവർത്തിച്ച്​ പറയുന്നതാണ്​. ഇപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽതന്നെ അതിന്‍റെ സ്ഥിരീകരണങ്ങളുണ്ട്​. അതോടൊപ്പം അന്വേഷിച്ച എ.ഡി.ജി.പിക്കുതന്നെ വീഴ്ച പറ്റിയിട്ടുണ്ടോ എന്നന്വേഷിക്കാൻ ഡി.ജി.പിയെ ചുമതലപ്പെടുത്തിയതോടെ സാഹചര്യം കുറെക്കൂടി ഗൗരവതരമായെന്നും സുനിൽകുമാർ പറഞ്ഞു.

Tags:    
News Summary - don't extend Thrissur Pooram investigation says VS Sunil Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.